എൽഡിഎഫ് സ്ഥാനാർഥി ആരിഫിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുന്നതിനാണ് മുഖ്യമന്ത്രി രണ്ട് ദിവസത്തേക്ക് ആലപ്പുഴ എത്തിയത്. ആദ്യദിനം ആലപ്പുഴ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലാണ് മുഖ്യമന്ത്രി സംസാരിച്ചത്.

രാവിലെ 9:30 മണിയോടെ തന്റെ പത്രസമ്മേളനത്തോടെയാണ് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് ഇറക്കിയ പ്രകടനപത്രികയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. പൗരത്വ ഭേദഗതി നിയമമടക്കം കോടിക്കണക്കിന് വരുന്ന ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമങ്ങൾ പരാമർശിക്കുക കൂടി ചെയ്യാതെയാണ് കോൺഗ്രസിന്റെ പ്രകടനപത്രിക ഇറങ്ങിയത് ഇതിനെതിരെ ശക്തമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Also read:കാസർഗോഡ് നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ്

പിന്നീട് ആദ്യ യോഗം നടന്നത് ചേർത്തലയിലെ പുത്തനമ്പലം മൈതാനത്ത് ആയിരുന്നു 11 മണിയോടെ നടന്ന യോഗത്തിൽ കടുത്ത ചൂടിനെ അവഗണിച്ച് പതിനായിരങ്ങളാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ എത്തിയത്. പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസ് കാണിക്കുന്ന മൗനവും, ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ അറസ്റ്റിന് കാരണക്കാരായ കോൺഗ്രസിന്റെ നിലപാടുകളും ജനങ്ങളുമായി മുഖ്യമന്ത്രി പങ്കുവെച്ചു.

ഉച്ചയ്ക്കുശേഷം നാലരമണിയോടുകൂടിയായിരുന്നു ആലപ്പുഴയിലെ രണ്ടാമത്തെ യോഗത്തിൽ മുഖ്യമന്ത്രി സംസാരിച്ചത് . ആയിരങ്ങളെ സാക്ഷി നിർത്തിയാണ് ആരിഫിന് വേണ്ടി മുഖ്യമന്ത്രി വോട്ട് അഭ്യർത്ഥിച്ചത്. അതിനുശേഷം നേരെ കായംകുളം മണ്ഡലത്തിലാണ് മുഖ്യമന്ത്രി സംസാരിക്കാനെത്തിയത് അവിടെയും വൻ ജനാബലി മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ കാത്തുനിന്നിരുന്നു കഴിഞ്ഞതവണ പാർലമെന്റിലേക്ക് കൂടുതൽ ഇടതുപക്ഷത്തിന്റെ ജനപ്രതിനിധികൾ ഇല്ലാതിരുന്നതാണ് ബിജെപി കൊണ്ടുവന്ന പല ബില്ലുകൾക്കും പ്രതിഷേധം പോലും കാണാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:മസ്‌കിനെ മറികടന്ന് സക്കര്‍ബര്‍ഗ്; ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ധനികന്‍; 2020ന് ശേഷം ഇതാദ്യം

അവിടെ ഉയർന്നുവന്ന ഏകപ്രതിഷേധം ആരിഫിന്റേതായിരുന്നുവെന്നും അതിനിയും പാർലമെന്റിൽ മുഴങ്ങി കേൾക്കണമെന്നും അതിന് ജനങ്ങൾ ആരിഫിനെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ സജി ചെറിയാൻ പി പ്രസാദ് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ ടി.ജെ ആഞ്ചലോസ് സി.എസ് സുജാത കൂടാതെ മണ്ഡലത്തിലെ എംഎൽഎമാരും ജനപ്രതിനിധികളും നേതാക്കളും തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News