പ്രതിപക്ഷത്തിന്റെ ബുദ്ധിയല്ല സർക്കാരിന്റെത്, കേരളീയം സംസ്ഥാനത്തിന് ആവശ്യമായ പരിപാടി; മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ ബുദ്ധിയല്ല സർക്കാരിന്റെത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് മുന്നോട്ടു പോകാനുള്ള ആസൂത്രണത്തിന്റെ ഭാഗമായ കേരളീയം പരിപാടി കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും തന്മയത്തോടെ അവതരിപ്പിക്കുന്നതായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളീയം വിവിധ മേഖലയിലെ പുരോഗതി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചുവെന്നും വിദേശികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പേർ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയം സംസ്ഥാനത്തിന് ആവശ്യമായ പരിപാടി ആണെന്നും കേരളത്തിലെ കലാകാരന്മാരെ ഈ പരിപാടി പിന്താങ്ങി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മരുന്ന് ക്ഷാമം ഇല്ല, വിവിധ സ്കീമുകളിലൂടെ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നുണ്ട്; മന്ത്രി വീണാ ജോർജ്
കേരളീയം 2024 ന് ആയി കമ്മിറ്റി ഇതിനോടകം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിർത്താൻ ആകണമെന്നും നാട് ഇനിയും മുന്നോട്ടു പോകണം എന്നും ഭാവി പരിപാടി ആസൂത്രണം ചെയ്യാൻ കേരളീയം സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ പരിപാടി ബഹിഷ്കരിച്ചവർ തുടർന്നുള്ള പരിപാടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്നും ഒരുതരത്തിലുള്ള ഭേദ ചിന്തകളും ഉണ്ടായില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയം ഒരുതരത്തിലും ധൂർത്ത് ആയിരുന്നില്ല എന്നും നിക്ഷേപം ആയിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി . ആഴ്ചകളുടെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് കേരളീയം നടത്തിയത്, അടുത്ത് നടക്കാൻ പോകുന്നത് മുൻകൂട്ടി തയ്യാറെടുത്ത പരിപാടിയാണ്,ഇതിലൂടെ ടൂറിസത്തിന് വലിയ പ്രാധാന്യം കൊടുക്കാനാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസമേഖലയുടെ അന്തരീക്ഷം തന്നെ മാറിയെന്നും ഈ മേഖലയിൽ കേരളത്തിൽ നല്ല പുരോഗതി ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു. നാട് കൂടുതൽ മെച്ചപ്പെടണം എന്നാണ് എല്ലാവരും ആഗ്രഹിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.എങ്ങനെയാണ് ചിലർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് എന്നാണ് മനസ്സിലാകാത്തതെന്നും അദ്ദേഹം ചോദിച്ചു.

കുട്ടികളുടെ ഉള്ളംകൈയിലാണ് ലോകം,എവിടെ പഠിക്കണം വേണ്ടായെന്ന് അവരാണ് തീരുമാനിക്കുന്നത്ചിലർ പഠിക്കാൻ സംസ്ഥാനത്തിന് പുറത്തുപോയെന്ന് വരുമെന്നും അതുകണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നെന്ന് പറയേണ്ടയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനം: പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട്‌ പൂട്ടിക്കുമെന്ന്‌ സംഘപരിവാർ

സൈബർ കുറ്റകൃത്യങ്ങൾ തെളിയിക്കാനും തടയാനുമുള്ള ആധുനിക സംവിധാനം കേരള പൊലീസിനുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല രീതിയിൽ സംസ്ഥാനത്ത് നടപ്പിലാക്കി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കിയിട്ടുണ്ട് എന്നും ഓൺലൈൻ ലോൺ ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്,അനധികൃത ലോൺ ആപ്പുകൾ കണ്ടെത്തി സൈബർ സ്പേസിൽ നിന്ന് നീക്കം ചെയ്യും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്താൽ പൊലീസ് ബന്ധപ്പെട്ട ബാങ്ക് മുഖേന പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും എന്നും ഇതിലൂടെ പണം കൈമാറ്റം ചെയ്യാനാകാതെ ഈ പണം യഥാർത്ഥ അവകാശിക്ക് തിരികെ ലഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News