സർക്കാരിന്റെ വിപണി ഇടപെടൽ; രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിൽ: മുഖ്യമന്ത്രി

pinarayi vijayan

സർക്കാർ നേതൃത്വം നൽകുന്ന ഓണാഘോഷ പരിപാടി മാത്രമാണ് മാറ്റിവച്ചത് എന്ന് മുഖ്യമന്ത്രി.സർക്കാർ നടത്തുന്ന ഓണാഘോഷ പരിപാടി ഇത്തവണ ഒഴിവാക്കിയതാണ്, ഓണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ഒഴിവായി പോകുമോ എന്നുള്ള ആശങ്ക ഉയർന്നിരുന്നു, മറ്റു പരിപാടികൾ നടക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണം എല്ലാവരും സമുചിതമായി ആഘോഷിക്കുന്നതാണ്. നമ്മുടെ നാടിൻറെ ഒഴിച്ചുകൂടാത്ത ഭാഗമായി ഓണാഘോഷം മാറി.അതിനു സഹായകരമായ ഒട്ടേറെ നടപടികൾ സംസ്ഥാനതൊട്ടാകെ സ്വീകരിക്കുകയാണ്. മലയാളിയുടെ നിത്യജീവിതമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമഗ്രമായി ഇടപെടുന്ന ഒന്നാണ് കേരളത്തിലെ ഓണം. നാടിൻറെ പൊതുവായ മുന്നേറ്റത്തിന് സമഗ്രമായ സംഭാവനയാണ് സഹകരണ രംഗത്ത് നൽകാൻ കഴിയുന്നത്. ഇത്തരം ഉത്സവാഘോഷങ്ങളിൽ വിപണിയിൽ ഇടപ്പെട്ടുകൊണ്ടാണ് വിലക്കയറ്റത്തിൽ ആശ്വാസമാകുന്നു. വലിയതോതിൽ നേരത്തെ മുതൽ തന്നെ ഇടപെടുന്ന രീതിയാണ് സഹകരണ മേഖല സ്വീകരിച്ചത്.

കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഈ രീതി കേരളത്തിലുണ്ട്. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ ഓണം സഹകരണ വിപണി ഒരുക്കിയിരിക്കുന്നത്. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിലുള്ള 166 ത്രിവേണി സ്റ്റോറുകളിൽ 24 മൊബൈൽ ത്രിവേണി സ്റ്റോറുകളിലും ഈ ഓണക്കാലത്ത് നിലവിലുള്ള വിലയിൽ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭിക്കും. ഇതുകൂടാതെ നീതി സ്റ്റോറുകൾ വഴിയും ഉൽപ്പന്നങ്ങൾ ലഭ്യമാണ്. 1500 ഓണം ചന്തകൾ സംസ്ഥാനത്ത് ഒരുങ്ങുന്നുണ്ട്.13 സാധനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭിക്കുക.
ഇതിനൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങളും നല്ല വിലക്കുറവിൽ ലഭിക്കും.കേരളത്തിന്റെ സമസ്ത മേഖലയിലും ഈ ഓണവിപണിയുടെ ഗുണഫലം അനുഭവിക്കും.
ALSO READ: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌

രാജ്യത്തിൻറെ പൊതുവായ അവസ്ഥ പരിഗണിച്ചാൽ ഭക്ഷ്യ വിപണിയിലുള്ള സബ്സിഡി കുറഞ്ഞുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.വലിയ രീതിയിലുള്ള വിലക്കയറ്റം അനുഭവിക്കുന്നു.ഇത് ഒരു വിഭാഗം ആളുകൾക്ക് ആഹാരം കഴിക്കാത്ത സാഹചര്യമുണ്ടാക്കുന്നു. നമ്മുടെ നാട് ആഗോള പട്ടിണി സൂചകയിൽ ഇതെല്ലാം പട്ടിണി രാജ്യങ്ങളേക്കാൾ പിറകിലാക്കുന്നു.ഇത് വിലകയറ്റം കാരണമാണ്.രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണ്. ഇത് സർക്കാറിന്റെ വിപണി ഇടപെടൽ മൂലമാണ്.
വിലക്കയറ്റം പിടിച്ചുനിർത്താനായി പതിലായിരം കോടിയോളം രൂപ സർക്കാർ ചെലവഴിച്ചിട്ടുണ്ട്.വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണ് സംസ്ഥാനത്തെ സഹകരണ മേഖല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News