ലോക്‌സഭ തെരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന ഘടകം, രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ട്: മുഖ്യമന്ത്രി

കണ്ണൂരിൽ എം വി ജയരാജന് നല്ല സ്വീകാര്യതയാണ് ലഭിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചു. ലോക് സഭ തിരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന ഘടകമാണ് എന്നും രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ എൽഡിഎഫ് കൺവെൻഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

ജനാധിപത്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ചർച്ച ചെയ്യപ്പെടുന്ന കാലം. മോദി സർക്കാറിൻ്റെ കീഴിൽ രാജ്യം വളരെയേറെ പിറകോട്ട് പോയി.പട്ടിണി സൂചികയിൽ 107 സ്ഥാനത്തെത്തി.കോടാനുകോടി ജനങ്ങൾ പരമ ദരിദ്രരാണ്.ഈ ഇന്ത്യയെക്കുറിച്ചാണ് പൊടിപ്പും തൊങ്ങലും വച്ച് പ്രചരണം നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ നയങ്ങളുടെ ഭാഗമാണ് ഇന്ത്യ ഈ അവസ്ഥയിലെത്തിയത്.വൻകിട കുത്തകകൾക്ക് വേണ്ടിയുള്ള നയങ്ങളാണ് നടപ്പാക്കുന്നത്.ദരിദ്രാവസ്ഥ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്.പരമദരിദ്രാവസ്ഥയിൽ നിന്ന് മോചിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.2025 നവംബർ 1 ആകുമ്പോൾ അതിദരിദ്രരില്ലാത്ത നാടായി കേരളം മാറും.ഗ്യാരണ്ടിയുടെ വർത്തമാനം പറയുന്നവർക്ക് ഇങ്ങനെയൊന്ന് നടപ്പിലാക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

ALSO READ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി മധ്യകേരളത്തിലെ ഇടത് സ്ഥാനാർത്ഥികൾ

11 മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇപ്പോൾ ബിജെപിക്ക് ഒപ്പമാണ്.ഇനിയെത്രയെന്ന് ആർക്കും പറയാൻ കഴിയില്ലബി ജെ പി രണ്ടു കൈയ്യും നീട്ടി നിൽക്കുകയാണ്.പണം വേണ്ടവർക്ക് പണം, സ്ഥാനം വേണ്ടവർക്ക് സ്ഥാനം എന്നും മുഖ്യമന്ത്രി പറഞ്ഞു.ADR റിപ്പോർട്ട് പ്രകാരം 394 പേരാണ് കോൺഗ്രസ് വിട്ട് പോയത്.ഇതിൽ 173 പേർ എം പി മാരോ എം എൽ എ മാരോ ആണ്.കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ഞൂറോളം മുതിർന്ന കോൺഗ്രസുകാർ പാർട്ടി വിട്ടു.കോൺഗ്രസ് ജയിച്ചാൽ കോൺഗ്രസായി നിൽക്കുമോ എന്ന് ഗ്യാരണ്ടിയില്ല. ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസ്‌ മാറി.

എന്താണ് കോൺഗ്രസിൻ്റെ അവസ്ഥ. പലരുമായും ചർച്ച നടക്കുന്നു എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.വിലപേശലാണ് നടക്കുന്നത്.കോൺഗ്രസാണെന്ന് വിശ്വസിച്ച് ആരെയും വിജയിപ്പിക്കാനാകില്ല.എനിക്ക് തോന്നിയാൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞത് ഓർമ്മയില്ലേ.ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പറഞ്ഞതും ഓർക്കണം.ഈ വാക്കുകൾ അവകാശ വാദവും വീരസ്യവുമല്ല.അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്.ബിജെപിക്ക് ദാനം നൽകാനായി ഓരോരുത്തരെ പോറ്റി വളർത്തുകയാണോ? അവസാരവാദികൾക്ക് എതിരെ കൂടിയുള്ള സമരമാണ് ഈ തെരഞ്ഞെടുപ്പ്.നാളെ ബിജെപിയാകാൻ സാധ്യതയുള്ളവരെ കൂടി പരാജയപ്പെടുത്തണം.നരേന്ദ്ര മോദി വല്യേട്ടനെപ്പോലെയെന്നാണ് തെലുങ്കാന മുഖ്യമന്ത്രി പറഞ്ഞത്.ഗുജറാത്ത് മോഡലിൽ തെലുങ്കാനയെ വികസിപ്പിക്കണം എന്നും പറഞ്ഞു. കോൺഗ്രസിൻ്റെ ജാഥയ്ക്ക് കേരളത്തിൽ എത്തിയ മുഖ്യമന്ത്രിയാണ് പ്രതിപക്ഷ നേതാവാൾപ്പെടെയുള്ളവർക്ക് നാണം എന്നൊന്ന് ഉണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News