ഈ നാടിനെ മുന്നോട്ടുനയിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ തോമസ് ചാഴികാടന് കഴിയും:മുഖ്യമന്ത്രി

തന്റെ ജനതയുടെ ആശങ്കകളും പ്രശ്നങ്ങളും പാർലമെന്റിലും പുറത്തും ഉയർത്താൻ തോമസ് ചാഴികാടന് കഴിയുമെന്ന് മുഖ്യമന്ത്രി. കോട്ടയത്തിന്റെ ജനകീയ നേതാവാണ് തോമസ് ചാഴികാടൻ എന്നും മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പങ്കുവെച്ചു. കോട്ടയത്ത് നടന്ന തെരെഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

ALSO READ: ആരോഗ്യ രംഗത്ത് അപൂര്‍വ നേട്ടം; 43 കിലോ ഭാരമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ്

രാജ്യത്ത് ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന സമയത്ത് ഒരുമയുടെയും ഐക്യത്തിന്റെയും ശബ്ദമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈ നാടിനെ മുന്നോട്ടുനയിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ അദ്ദേഹത്തിന് കഴിയും എന്നും മുഖ്യമന്ത്രി കുറിച്ചു. പൊതുയോഗങ്ങളിൽ ഉണ്ടായ ജനപങ്കാളിത്തം ഇടതുപക്ഷം നേടിയ വലിയ സ്വീകാര്യതയുടെ പ്രതിഫലനമായിരുന്നു എന്നും അദ്ദേഹം കുറിച്ചു. മതനിരപേക്ഷ ഇന്ത്യക്കായി കോട്ടയവും ഇടതുപക്ഷത്തോടൊപ്പം മുന്നേറും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേൽ എത്തിയിട്ടുണ്ട്, ആര് കൊടുത്തു എന്ന് ചർച്ച ചെയ്യുന്നില്ല: ബ്ലെസി

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

കോട്ടയത്തിന്റെ ജനകീയ നേതാവാണ് സ. തോമസ് ചാഴിക്കാടൻ. തന്റെ ജനതയുടെ ആശങ്കകളും പ്രശ്നങ്ങളും പാർലമെന്റിലും പുറത്തും ഉയർത്താൻ അദ്ദേഹം എന്നും പ്രത്യേക ശ്രദ്ധ വെച്ചു. രാജ്യത്ത് ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന സമയത്ത് ഒരുമയുടെയും ഐക്യത്തിന്റെയും ശബ്ദമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈ നാടിനെ മുന്നോട്ടുനയിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ അദ്ദേഹത്തിന് കഴിയും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ സ. തോമസ് ചാഴിക്കാടന്റെ പ്രചരണ പരിപാടികളിൽ പങ്കുചേർന്നു. തലയോലപ്പറമ്പ്, പാല, തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ വലിയ ജനപങ്കാളിത്തമുണ്ടായി. ജനമനസ്സുകളിൽ ഇടതുപക്ഷം നേടിയ വലിയ സ്വീകാര്യതയുടെ പ്രതിഫലനമായിരുന്നു ഇന്ന് കോട്ടയത്ത് കണ്ട ജനാവലി. മതനിരപേക്ഷ ഇന്ത്യക്കായി കോട്ടയവും ഇടതുപക്ഷത്തോടൊപ്പം മുന്നേറും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News