അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വിവിധ ഇടപെടലുകൾ നടത്തുകയാണ് കേന്ദ്രസർക്കാർ, കോൺഗ്രസ് അതിന്റെ പങ്ക് പറ്റുന്നവർ ആയി:മുഖ്യമന്ത്രി

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വിവിധ ഇടപെടലുകൾ നടത്തുകയാണ് കേന്ദ്രസർക്കാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പണം വാങ്ങി.സാൻ്റിയാഗോ മാർട്ടിൻ 1368 കോടി രൂപയാണ് ഇതിൻറെ ഭാഗമായി ബോണ്ട് നൽകിയത്. ഇതിൽ 50 കോടി രൂപ കോൺഗ്രസിന്റെ കയ്യിലായിരുന്നു. രാജ്യത്തിൻറെ നീതിന്യായ വ്യവസ്ഥ വലിയതോതിൽ അട്ടിമറിക്കപ്പെടുന്നു. കെജ്‍രിവാളിന്റെ അറസ്റ്റിൽ എന്താണ് കോൺഗ്രസ് നിലപാട്.ബിജെപി ഇലക്ടറൽ ബോണ്ട്‌ കൊണ്ട് വന്നു. കോൺഗ്രസ് അതിന്റെ പങ്ക് പറ്റുന്നവർ ആയി.എവിടെയാണ് ബിജെപിയുമായി കോൺഗ്രസിന് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: കോൺഗ്രസ് എന്നത് ആർക്കും വ്യക്തത ഇല്ല, കോൺഗ്രസിൻറെ ശക്തി കേന്ദ്രങ്ങൾ ഓരോന്നായി സംഘപരിവാർ കയ്യടക്കുന്നു: മുഖ്യമന്ത്രി

ഇലക്ടറൽ ബോണ്ട്‌ അഴിമതിയാണെന്ന് പറയാൻ ഇടത് പക്ഷമേ ഉണ്ടായുള്ളൂ. അതിനെതിരെ സിപിഐഎം നിയമനടപടി സ്വീകരിച്ചു.അത് അഴിമതി ആണെന്ന് കോടതിക്ക് ബോധ്യമായി.ബിജെപി പണം സമ്പാദിക്കാനുള്ള മാർഗമായി ഇതിനെ കണ്ടു.ഇപ്പോൾ നാടിന് എല്ലാം മനസിലായി.മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ കെജ്‍രിവാളിനെയും അറസ്റ്റ് ചെയ്യണം എന്നായിരുന്നു കോൺഗ്രസ് നിലപാട്.ബിജെപിയുടെ നിലപാടിനെ എതിർക്കുന്ന നിലപാട് കോൺഗ്രസിനില്ല.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചോദ്യം ചെയ്യാൻ 18 പേരിൽ ആരെയും കണ്ടില്ല.ആലപ്പുഴ എംപി ആരിഫ് മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്ന് പ്രതികരിച്ചത്.നാം എന്താണോ ആഗ്രഹിക്കുന്നത് അതിനെതിരായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്.അത് നമ്മുടെ അനുഭവമാണ്.അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വേണം തീരുമാനമെടുക്കാൻ എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:‘ഇ.ഡി പേടിയാണോ പരിപാടി മുക്കാന്‍ കാരണം ?’; ‘വോട്ടുജീവിതം’ സംപ്രേഷണം ചെയ്യാത്തതില്‍ മനോരമ ന്യൂസിനെ ട്രോളി സോഷ്യല്‍ മീഡിയ

കേരളത്തിന് ആവശ്യമായ ഒരു കാര്യത്തിനു വേണ്ടിയും എംപിമാരുടെ ശബ്ദം ഉയർന്നില്ല. നിലപാടുകളിൽ വ്യക്തതയാണ് നമുക്ക് ആവശ്യം .പന്ന്യൻ ആ നിലപാട് ഉള്ള ആളാണ്.പലസ്തീൻ വിഷയത്തിൽ ഇസ്രായേലിന്റെ മഹത്വം പന്ന്യൻ പറയില്ല .ബിജെപിയെയും മോദിയെയും എന്തായാലും പന്ന്യൻ പുകഴ്ത്തില്ല എന്നും അദ്ദേഹത്തെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News