കാനത്തിന് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു: മന്ത്രി പി പ്രസാദ്

കാനത്തിന് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി മന്ത്രി പി പ്രസാദ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും മറ്റു മാത്രിമാരും നവകേരള സദസിന്റെ ഭാഗമായി എറണാകുളത്തെത്തിയപ്പോൾ കാനത്തെ കാണാൻ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇന്ത്യൻ രാഷ്ട്രീയത്തിന് കാനത്തെ ആവശ്യമുള്ള കാലഘട്ടത്തിലാണ് വിയോഗം: കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുൻമന്ത്രി മുല്ലക്കര രത്‌നാകരൻ

മുഖ്യമന്ത്രി പലതവണ കാനത്തിന്റെ ചികിത്സയെക്കുറിച്ച് അന്വേഷിച്ചിരുന്നു. കാനത്തിന് മികച്ച ചികിത്സ നൽകണമെന്നും അതിനായി അമൃത ആശുപത്രിയിലെ റിപോർട്ടുകൾ വിദഗ്ധരെകൊണ്ട് പരിശോധിപ്പിക്കണമെന്നുമുള്ള ആദായം മുഖ്യമന്ത്രി മറ്റ് മന്ത്രിമാരുമായി പങ്കുവച്ചിരുന്നു. മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്തു രാജ്യത്തെ പല പ്രമുഖരായ ഡോക്ടർമാരുമായി ഇതിനെക്കുറിച്ചു ചർച്ചചെയ്യുകയും ചെയ്തിരുന്നു. യാത്രക്കിടയിൽ വിശ്രമിക്കുന്ന സമയങ്ങളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തിയിരുന്നു.

ALSO READ: കാനത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ഐഎഫ്എഫ്‌കെ ഉദ്ഘാടന സമ്മേളനം

തുടർന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഈ ചികിത്സ തന്നെയാണ് വേണ്ടതെന്ന റിപ്പോർട്ട് വരികയായിരുന്നു. പാർട്ടിയിൽ നിന്ന് അവധിയെടുക്കാനും തയ്യാറായി നിൽക്കുകയായിരുന്നപ്പോഴാണ് കാനത്തിന്റെ വിയോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News