കയ്യൂർ സമരം ആധുനിക കേരളത്തിൻ്റെ ചരിത്രത്തിലെ ഐതിഹാസികമായ അധ്യായം : മുഖ്യമന്ത്രി

കയ്യൂർ രക്തസാക്ഷി ദിനത്തിൽ അനുസ്‍മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ നടന്ന കയ്യൂർ സമരം ആധുനിക കേരളത്തിൻ്റെ ചരിത്രത്തിലെ ഐതിഹാസികമായ അധ്യായമാണെന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്.

ALSO READ: മസാലബോണ്ട് വഴി സമാഹരിച്ച തുക കിഫ്ബി തിരിച്ചടച്ചു

1943 മാർച്ച് 29-ന് തൂക്കുമരത്തിലേറുമ്പോൾ സഖാക്കളായ മഠത്തില്‍ അപ്പുവും കുഞ്ഞമ്പു നായരും ചിരുകണ്ടനും അബൂബക്കറും ഉറക്കെ വിളിച്ചത് ”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്, ജന്മിത്വം തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ” എന്നായിരുന്നു. അവർ കൂടി ചേർന്നു പടുത്ത അടിത്തറയിലാണ് കേരളത്തിലെ കർഷക-തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ വളർന്നതും ഇന്നും നിലനിൽക്കുന്നതും എന്നും മുഖ്യമന്ത്രി കുറിച്ചു.

ഇന്ന് വർഗീയത മനുഷ്യനെ ഭിന്നിപ്പിക്കുമ്പോൾ അതിൻ്റെ മറവിൽ സാധാരണ ജനവിഭാഗങ്ങൾ ചൂഷണം ചെയ്യപ്പെടുമ്പോൾ ഒറ്റക്കെട്ടായി പ്രതിരോധമുയർത്താൻ കയ്യൂരിൻ്റെയും ധീരസഖാക്കളുടേയും സ്മരണകൾ നമുക്ക് കരുത്തു പകരട്ടെ, രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ എന്നാണ് മുഖ്യമന്ത്രിയുടെ കുറിച്ചത്.

ALSO READ: നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കളെ കാണാനെത്തി കെ കെ ശൈലജ ടീച്ചര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News