ഭരണഘടനയെ കാറ്റിൽ പറത്തുകയാണ് രാജ്യം ഭരിക്കുന്നവർ, പൗരത്വ നിയമത്തിനെതിരെ ആദ്യം ശബ്ദം ഉയർത്തിയത് കേരളം: മുഖ്യമന്ത്രി

ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവർക്കും തുല്യതയും പരിരക്ഷയും ഭരണഘടന ഉറപ്പ് നൽകുന്നതാണ്.എന്നാൽ ഇത് കാറ്റിൽ പറത്തുകയാണ് രാജ്യം ഭരിക്കുന്നവർ എന്ന് മുഖ്യമന്ത്രി. കൊച്ചി ചെറായിയിൽ നടന്ന തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയാർത്ഥികളെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു. പൗരത്വ നിയമ കാര്യത്തിൽ നമ്മുടെ രാജ്യം, ലോക രംഗത്ത് ഒറ്റപ്പെട്ടു, പൗരത്വ നിയമത്തിനെതിരെ ആദ്യം ശബ്ദം ഉയർത്തിയത് കേരളം.പിന്നീട് ഈ വിഷയത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോയി.

ഇത് ചരിത്ര നിഷേധമാണ്. പൗരത്വ നിയമം നടപ്പിലാക്കാൻ ചട്ടം വന്നപ്പോൾ പോലും കോൺഗ്രസ് മൗനം പാലിച്ചു.പൗരത്വ നിയമം കൂടുതൽ ബാധിക്കുക പാവപ്പെട്ടവരെയാണ്.ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത കോടി കണക്കിന് ആളുകൾ രാജ്യത്തുണ്ട്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനു പോലും പൗരത്വമില്ല.രാഹുൽ ഗാന്ധിക്ക് പൗരത്വ വിഷയത്തിൽ നിശബ്ദത.രാഹുൽ ഗാന്ധിയുടെ പര്യടനത്തിന് ലീഗിൻ്റെയും കോൺഗ്രസിൻ്റെ ഒഴിവാക്കിയത് സംഘപരിവാറിനെ പേടിച്ചാണ്.

ALSO READ: ‘എസ് ഡി പി ഐയും-കോൺഗ്രസും തമ്മിൽ ഡീൽ നടന്നിട്ടുണ്ട്, ലീഗും ചേർന്നാണ് തീരുമാനമെടുത്തത്’: മുഖ്യമന്ത്രി

ഏകീകൃത സിവിൽ കോഡിൻ്റെ കാര്യത്തിൽ കൃത്യമായ നിലപാട് കോൺഗ്രസിന് ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.ഇവിടുന്ന് ജയിച്ച് പോയ യു ഡി എഫ് എംപിമാർ നീതി ചെയ്തോ എന്ന് വിലയിരുത്താൻ സമയമായി. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവും എന്ന കഴിഞ്ഞ തവണത്തെ പ്രചാരണം കേരളത്തെ കുറച്ചൊന്ന് സ്വാധീനിച്ചു.എൻഐഎ ഭേദഗതി ബില്ലിൽ കോൺഗ്രസ് പേരിന് എതിർത്തു പിന്നെ കണ്ടില്ല.കോൺഗ്രസിനെ എവിടെയും കണ്ടില്ല.യു എ പി എ ബില്ലിൽ കോൺഗ്രസ് ബിജെപിയുടെ കൂടെ നിന്നു.
ജമ്മു & കാശ്മീർ സംസ്ഥാന പദവി വിഷയം, 370 ആർട്ടിക്കിൽ വിഷയങ്ങളിൽ കോൺഗ്രസ് വേണ്ട രീതിയിൽ എതിർത്തില്ല.കോൺഗ്രസിന് സംഘപരിവാർ മനസാണെന്നും അദ്ദേഹം പറഞ്ഞു.നിലപാടും ആശയവ്യക്തതയും ഉള്ളവർ വേണം പാർലമെൻ്റിൽ എത്താൻ. പ്രളയം കോവിഡ് സന്ദർഭങ്ങളിൽ കേന്ദ്രം പൂർണ്ണമായും സംസ്ഥാനത്തെ തഴഞ്ഞു.എന്നാൽ ഈ സമയം കേരളത്തെ കുറ്റപ്പെടുത്തുന്ന കോൺഗ്രസിനെയാണ് കണ്ടത്

ALSO READ: ‘കോലീബിക്ക് ഒപ്പം എസ് ഡി പി ഐയും കൂടി, പരാജയഭീതി മൂലമാണ് വർഗീയ കക്ഷികളെ കൂട്ടുപിടിയ്ക്കുന്നത്’ : എം വി ഗോവിന്ദൻ മാസ്റ്റർ

നിലപാടും ആശയവ്യക്തതയും ഉള്ളവർ വേണം പാർലമെൻ്റിൽ എത്താൻ. പ്രളയം കോവിഡ് സന്ദർഭങ്ങളിൽ കേന്ദ്രം പൂർണ്ണമായും സംസ്ഥാനത്തെ തഴഞ്ഞു. എന്നാൽ ഈ സമയം കേരളത്തെ കുറ്റപ്പെടുത്തുന്ന കോൺഗ്രസിനെയാണ് കണ്ടത്.സംസ്ഥാനത്തിനെതിരായ ബിജെപിയുടെ പ്രസ്താവനകൾ കോൺഗ്രസ് എന്തിന് ഏറ്റെടുക്കുന്നു.13000 കോടി രൂപ സുപ്രീം കോടതി വിധിച്ചിട്ടാണ് നമുക്ക് ലഭിച്ചത്. ഈ വിധി കോൺഗ്രസിന് ബോധ്യപ്പെട്ടോ, എല്ലാഘട്ടത്തിലും കേന്ദ്രത്തിൻ്റെ കൂടെയല്ലെ കോൺഗ്രസ് നിൽക്കുന്നത്.
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ നമുക്കും കിട്ടണം പണം എന്നല്ലേ കോൺഗ്രസ് സ്വീകരിച്ച നയം ഇടതുപക്ഷം ഒരു ചില്ലികാശ് പോലും ബോണ്ടായി വാങ്ങിയില്ല എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News