നവകേരള സദസ് ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന ഒന്നായിരുന്നു, ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരും; മുഖ്യമന്ത്രി

നവകേരള സദസ് ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന ഒന്നായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ചൂണ്ടിക്കാണിക്കാനില്ല എന്നും സംഘാടകരുടെ പ്രതീക്ഷകളെ പോലും അപ്രസക്തമാക്കി വലിയ ജനാവലി ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകവേയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളത്തിൻറെ വികസനത്തിനും പുരോഗതിക്കുമായി സർക്കാരിനൊപ്പമുണ്ട് എന്ന് പ്രഖ്യാപിക്കുന്ന ഒന്നായി നവകേരള സദസ്സ് മാറിയെന്നും വലിയ ഒരു പ്രക്രിയയുടെ തുടർച്ചയായാണ് മന്ത്രിസഭയുടെ യാത്ര നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.642076 പരാതികൾ രജിസ്റ്റർ ചെയ്തുവെന്നും നിവേദനങ്ങൾ വിഭജിച്ച് വകുപ്പുകൾക്ക് കൈമാറി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രഭാത യോഗങ്ങളായിരുന്നു പ്രധാനപ്പെട്ടതെന്നും പരാതികൾ എല്ലാം പരിശോധിച്ചു സർക്കാർ നടപടിയെടുക്കുന്നുവെന്നും വകുപ്പ് തല അവലോകന യോഗങ്ങൾ ഇതിനകം ചേർന്നു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024 ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ ആദ്യഘട്ടത്തിൽ 10 കേന്ദ്രങ്ങളിൽ മുഖാമുഖം നടത്തുമെന്നും വിദ്യാർത്ഥികളുമായുള്ള മുഖാമുഖത്തിൽ എല്ലാ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികളും ഭാഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അക്കാദമിക് രംഗത്തെ വിദഗ്ധർ കലാസാംസ്കാരിക മേഖലയിലുള്ളവരും മുഖാമുഖത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മത സാഹോദര്യത്തിന് മുതൽക്കൂട്ടാവുന്ന രീതിയിൽ സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ളവയും മുഖാമുഖത്തിന്റെ ഭാഗമായി ചർച്ചയാകും എന്നും അദ്ദേഹം വ്യക്തമാക്കി.സാംസ്‌കാരിക മേഖലയിലുള്ളവരുടെ മുഖാമുഖത്തിൽ സംഗീത, നാടക, ലളിതകല, സാഹിത്യ, കലാമണ്ഡല, സിനിമ, നാടൻകല പ്രവർത്തകർ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവ കേരള സദസ്സിന് നൽകിയ പങ്കാളിത്തവും പിന്തുണയും ഈ പരിപാടിക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാടിന്റെ മേഖലകളെ ആഴത്തിൽ സ്പർശിക്കുന്നതായി മുഖാമുഖം പരിപാടികൾ മാറും,വനിതാ ക്ഷേമവും സുരക്ഷയും സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട ഒന്നാണെന്നും അതാത് മേഖലകളിൽ ഉണ്ടാകേണ്ട മാറ്റം ഈ മുഖാമുഖങ്ങളിൽ വിശദമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നവകേരള സൃഷ്ടിക്കാനുള്ള നടപടികൾക്ക് വിലങ്ങു തടിയാകുന്നത് കേന്ദ്രത്തിന്റെ നിലപാട്
കേന്ദ്രത്തിന്റെ ദുർനയം കാരണം സംസ്ഥാനം സാമ്പത്തികമായി ഞെരുങ്ങുന്നുവെന്നും സ്വതന്ത്ര സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പ പരിധിയിൽ ഉൾപ്പെടുത്തിവെന്നും ഇതിലൂടെ 6000 കോടിയുടെ കുറവ് ഈ സാമ്പത്തിക വർഷത്തിൽ ഉണ്ടായി എന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.

ALSO READ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് ഫൈനല്‍; ചരിത്രവിജയം സ്വന്തമാക്കി രോഹന്‍ ബൊപ്പണ്ണ

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചുവെന്നും കേരളത്തിന് ലഭിക്കേണ്ട അർഹമായ തുക നിഷേധിക്കുന്നതാണ് കേന്ദ്ര സർക്കാർ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾ ഓരോരുത്തരുടെയും സ്വന്തം ആണ്അതിൽ മറ്റാർക്കും അവകാശമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര വിഹിതം നാമമാത്രമാണെങ്കിലും ബ്രാൻഡ് നിർബന്ധമാക്കുന്ന നടപടിയും കേന്ദ്രം സ്വീകരിച്ചു. വീടുകൾക്ക് ബ്രാൻഡിംഗ് നൽകുന്നത് അവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്നതിന് തുല്യമാണെന്നും കേന്ദ്ര നിർദ്ദേശപ്രകാരമുള്ള ലേബലിംഗ് ആരു പറഞ്ഞാലും ഇവിടെ നടപ്പാക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന്റെ കാരണം കേന്ദ്ര നിലപാട് ആണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താതെ മറ്റു വഴിയില്ല എന്നും ഇതിൻറെ ഭാഗമായാണ് ദില്ലിയിൽ സമരം നടത്താൻ നിർബന്ധരാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 8 നു രാവിലെ 11 മണിക്ക് ജന്തർമന്തറിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ തുടങ്ങിയവർ പ്രതിഷേധിക്കുമെന്നും ബിജെപി ഇതര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: നിതീഷ് കുമാര്‍ രാജിവച്ചേക്കും; ബിജെപി പിന്തുണയില്‍ പുതിയ മന്ത്രിസഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News