എന്തിനാണ് പ്രതിഷേധം എന്ന് അവർക്ക് പോലും അറിയില്ല, ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ല; മുഖ്യമന്ത്രി

ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി. ഇടുക്കിയിലെ പ്രഭാതയോഗത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചിയിൽ പ്രശ്നമുണ്ടാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിച്ചുവെന്നും ജനങ്ങൾ പരമാവധി സംയമനം പാലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനു എത്തിയ ജനക്കൂട്ടത്തെ പരിഹസിക്കുന്ന രീതിയിലാണ് ചിലരുടെ പ്രതിഷേധമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; ഹര്‍ജിക്കാരുടെ വാദം തള്ളി സുപ്രീം കോടതി

പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ വന്നുവെന്നും എന്തിനാണ് പ്രതിഷേധം എന്ന് അവർക്ക് പോലും അറിയില്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗവർണർ സെനറ്റിലേക്ക് ആർ എസ് എസ് കാരെ നോമിനേറ്റ് ചെയ്തതിനെതിരെ ഒരു പ്രതിഷേധവും കെ എസ് യുവിനില്ല.ഷൂ ഏറിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിന് തന്നെ പങ്കാളിത്തമുണ്ട്. നാടിൻ്റെ വികാരം ശരിയായി രീതിയിൽ ഉൾക്കൊള്ളാൻ കഴിയണമെന്നും ബഹിഷ്കരണം തെറ്റാണെന്ന് കണ്ട് പിൻ വാങ്ങണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇനിയും എറിയും എന്ന് പറഞ്ഞത് അക്രമം ആവർത്തിക്കുമെന്ന നിലപാട് ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: 28-ാമത് ചലച്ചിത്ര മേള: മൂന്ന് ചിത്രങ്ങൾക്ക് മാറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News