നാട് തകരട്ടെ എന്നതായിരുന്നു കോൺഗ്രസിന്റെ നിലപാട്; എന്നാൽ എൽ ഡി എഫ് നാടിനെ തകർച്ചയിലേക്ക് തള്ളിവിട്ടില്ല; മുഖ്യമന്ത്രി

എൽ ഡി എഫ് മുന്നോട്ട് വെച്ച തെരത്തെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റിയതാണ് ഭരണത്തുടർച്ചയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു ഡി എഫും , ബി ജെ പി യും സർക്കാറിനെതിരെ യോജിച്ച നിലപാട് സ്വീകരിച്ചെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കേണ്ട കേന്ദ്രസർക്കാർ സഹായം നിഷേധിക്കുകയും സഹായങ്ങൾ നൽകാനെത്തിയവരെ പിന്തിരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

also read :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ്

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുത് എന്ന് പറയാൻ വരെ മടി കാണിച്ചില്ല. നാട് തകരട്ടെ എന്നതായിരുന്നു കോൺഗ്രസിന്റെ നിലപാടെന്നും അത്തരം തകർച്ചയിലേക്ക് നാടിനെ തള്ളിവിടാൻ സർക്കാറിനാകുമായിരുന്നില്ല. തകർച്ചയിൽ നിന്ന് കരകയറ്റിയത് ജനങ്ങളുടെ ഒരുമയും ഐക്യവുമാണെന്നും അദ്ദേഹം പറഞ്ഞു. നാട് അഭിമുഖീകരിക്കുന്ന വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ സാമ്പത്തിക സഹായം വേണമെന്നും പൂർണമായും പര്യാപ്തമല്ലാത്ത ഖജനാവിൽ നിന്ന് നാടിന്റെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാനാകില്ലെന്നും പുതിയ സാമ്പത്തിക സ്രോതസ്സായാണ് കിഫ്ബിയെ പുനരുജജീവിപ്പിച്ചതെങ്കിലും കിഫ്ബിക്കെതിരേയും പ്രചാരണങ്ങൾ അഴിച്ചു വിടുകയാണ് ചെയ്തതെന്നും അദ്ദേഹം പ്രസ്താവിച്ചു. കൂടാതെ പൊതു വിദ്യാഭ്യാസ ശാക്തീകരണം പുതുപ്പള്ളി മണ്ഡലത്തിലും എത്തിയെന്നും 50 വർഷമായി എൽ ഡി എഫിനൊപ്പമില്ലെങ്കിലും മണ്ഡലത്തോട് വിവേചനം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read :വൈക്കത്ത് ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിയുടെ കൈ അറ്റു പോയി

സംസ്ഥാത്ത് 5 വർഷം കൊണ്ട് കിഫ് ബി വഴി കൊണ്ട് വന്നത് 62000 കോടി രൂപയുടെ പദ്ധതികളാണ്.എന്നാൽ കിഫ്ബിയുടെ വായ്പയും കേന്ദ്രം പൊതു കടത്തിൽ പ്പെടുത്തുകയാണ് ചെയ്തത് . NHAI യുടെ കടം കേന്ദ്ര സർക്കാർ കടമായി പരിഗണിക്കുന്നില്ല. ഇത്തരം സമീപനങ്ങൾ കേന്ദ്രം സ്വീകരിക്കുമ്പോൾ യുഡിഎഫ് ഒന്നും തന്നെ പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News