‘മുഖാമുഖം’ പരിപാടിക്ക് തുടക്കം; കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖാമുഖം’ പരിപാടിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയാണ് ‘മുഖാമുഖം’മെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുമ്പ് വിജയകരമായ രീതിയില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സംഗമം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ പ്രകടമാക്കാനുള്ള അവസരം കൊടുക്കുക എന്നതാണ് ഇത്തരം സംവാദം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ:വയനാട്ടിലെ പ്രതിഷേധങ്ങള്‍ ന്യായം; അക്രമങ്ങള്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും വഴി തിരിച്ചുവിടും: മന്ത്രി എ കെ ശശീന്ദ്രന്‍

വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ ഒരു മറച്ചുവെക്കലും ഇല്ലാതെ അവതരിപ്പിക്കാം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് മനസ്സില്‍ കരുതിയ ആശയങ്ങള്‍ ‘മുഖാമുഖം’ പരിപാടിയില്‍ പങ്കുവെക്കാം. ഭാവിയില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്തും പറയാം. പ്രായോഗികത നടപ്പാക്കുന്നവര്‍ നിശ്ചയിക്കട്ടെ. അത് ഉന്നത വിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന് വഴിവെക്കുമെന്നും അത് പരിഗണിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നു: മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്തിന്റെ വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുമിച്ചുചേര്‍ത്ത് നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നവകേരള സദസ്സിന്റെ തുടര്‍ച്ചയാണിത്. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ തുടര്‍ച്ച ഉന്നത വിദ്യാഭ്യാസമേഖലയിലും കൊണ്ടുവരണം. ഫലപ്രദമായ ഒട്ടേറെ അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോവേണ്ടതുണ്ട്. കൂടുതല്‍ മികവിലേക്ക് ഉന്നതവിദ്യാഭ്യാസമേഖലയെ ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News