മതനിരപേക്ഷതക്ക് പോറൽ എൽക്കാതിരിക്കാൻ പുതുപ്പള്ളിയിൽ ജെയ്‌ക് ജയിക്കണമെന്ന് മുഖ്യമന്ത്രി

മതനിരപേക്ഷതക്ക് പോറൽ എൽക്കാതിരിക്കാൻ പുതുപ്പള്ളിയിൽ ജെയ്‌ക് ജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിടങ്ങൂരിൽ സംഘ പരിവാറുമായി ചിലർ യോജിച്ചുവെന്നും ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും പുതുപ്പള്ളി വെച്ച് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച കാര്യങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്, രാജ്യത്ത് ചിലർക്ക് സ്വൈര്യമായി ജീവിക്കാൻ സാഹചര്യമില്ല: മുഖ്യമന്ത്രി

‘വയനാട് തുരങ്ക പാത വരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിൽ. പണം കണ്ടെത്തുന്നത് കിഫ്‌ബി വഴി. കെ ഫോൺ യാഥാർഥ്യമായി. നാട് മാറുകയാണ്. കൊച്ചി വാട്ടർ മെട്രോ ആദ്യ ഘട്ടം യാഥാർഥ്യമായി. ഇപ്പോൾ 8 ബോട്ടുകൾ സർവീസ് നടത്തുന്നു. 2023 ഡിസംബറിൽ കോവളം മുതൽ ചാവക്കാട് വരെ ജലപാത പൂർത്തിയാകും. ക്ഷേമ പ്രവർത്തനങ്ങളും വികസനവും സർക്കാർ ഒരുമിച്ചു കൊണ്ട് പോകുന്നു’, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘കിറ്റെന്ന് കേട്ടാൽ ചിലർക്ക് ഭയം’, ഓണാഘോഷം വിമർശകർക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി

‘അതി ദാരിദ്രരെ കണ്ടെത്തി അവരെ അതി ദാരിദ്രവസ്ഥയിൽ നീന്നു മോചിപ്പിക്കും. 2025 നവംബർ ഒന്നിന് അതി ദാരിദ്രർ ഇല്ലാത്ത നാടായി കേരളം മാറും. മണിപ്പൂരിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു
കിടങ്ങൂരിൽ സംഘ പരിവാറുമായി ചിലർ യോജിച്ചു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
മതനിരപേക്ഷതക്കു പോറൽ എൽക്കാതിരിക്കാൻ പുതുപ്പള്ളിയിൽ ജെയ്‌ക് ജയിക്കണം’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News