രാജ്യത്തിന് കേരളം നൽകുന്ന സംഭാവന; കൊച്ചിൻ ഷിപ്‌യാർഡിലെ വികസനങ്ങൾ രാജ്യത്തിന് സമർപ്പിച്ച് മുഖ്യമന്ത്രി

കൊച്ചിൻ ഷിപ്‌യാർഡിലെ വികസനങ്ങൾ കേരളം രാജ്യത്തിന് നൽകുന്ന സംഭാവനയാണ് മുഖ്യമന്ത്രി. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റർനാഷണൽ ഷിപ് റിപയർ ഫെസിലിറ്റി, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് കൊച്ചിൻ ഷിപ്‌യാർഡിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം നിർവഹിച്ച പദ്ധതികൾ. 4000 കോടി രൂപയുടെ പദ്ധതികൾ കേരളത്തിന്റെ മണ്ണിൽ നിന്ന് രാജ്യത്തിന് സമർപ്പിക്കാനായത് അഭിമാനനേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: പ്രധാനമന്ത്രിയുടെ ബിരുദത്തെ കുറിച്ചുള്ള പരാമര്‍ശം; ദില്ലി മുഖ്യമന്ത്രിക്കെതിരെയുള്ള അപകീര്‍ത്തി കേസില്‍ സ്റ്റേയുമായി സുപ്രീം കോടതി

ഈ പദ്ധതികളിലൂടെ മൊത്തം 4000 ആളുകൾക്ക് തൊഴിലവസരം ലഭിക്കും എന്നത് എടുത്തുപറയേണ്ട കാര്യമാണ്. രാജ്യത്തിൻറെ പൊതുവായ വികസനത്തിൽ കേരളം നൽകുന്ന മികച്ച പിന്തുണയുടെ ഉദാത്തമായ ദൃഷ്ടാന്തം കൂടിയാണിവ. മേക് ഇൻ ഇന്ത്യയിലെ അവിഭാജ്യ ഘടകമായി മേഡ് ഇൻ കേരള മാറുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകത്താകെ ശ്രദ്ധയാർജ്ജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് ആർ ഒയുടെ ദൗത്യങ്ങളിലും ആദിത്യ ദൗത്യത്തിലും കേരളത്തിൽ നിന്നുള്ള വ്യവസായ സ്ഥാപനങ്ങൾ പങ്കാളികളായിട്ടുണ്ട്.

Also Read: പ്രഗ്നാനന്ദയ്ക്ക് മുന്നില്‍ ലോക ചാമ്പ്യന്‍ കീഴടങ്ങി;  വിശ്വനാഥന്‍ ആനന്ദിനെയും പിന്നിലാക്കി, ഇനി ഇന്ത്യയുടെ നമ്പര്‍ വണ്‍ താരം

ഇന്ത്യയുടെ യശ്ശസ്സ് വാനോളം ഉയർത്തുന്നതിൽ കേരളത്തിലെ വ്യവസായ സംരംഭങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വലിയ പങ്കാണ് വഹിക്കുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോ. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനം തേടി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും ആവശ്യക്കാരെത്തുന്നത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News