വിശ്വാസ്യതയാണ് സഹകരണ മേഖലയെ വളർത്തിയത് എന്ന് മുഖ്യമന്ത്രി. സഹകാരികൾ അർപ്പണ ബോധത്തോടെ പ്രവർത്തിച്ചു വരികയാണ്, കേരളത്തിൻ്റെ സഹകരണ മേഖല തഴച്ച് വളരുമ്പോൾ അതിൽ അസൂയ പലർക്കും ഉണ്ടായി, ചില ഗൂഢോദ്ദേശങ്ങളും വന്നുവെന്നും കേരളത്തിൻ്റെ സഹകരണ മേഖല, എതിർ നീക്കങ്ങളെ ശക്തമായി എതിർത്തുവെന്നും അദ്ദേഹം പറഞ്ഞു. ആലുവ മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്കിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
also read: വാണിജ്യ രംഗത്ത് പുതിയ ഒരു ചുവടുവെപ്പ് ആകും എറണാകുളം മാർക്കറ്റ്: മുഖ്യമന്ത്രി
കേരളത്തിൻ്റെ സഹകരണ മേഖലയെ പ്രത്യേകമായി ടാർഗറ്റ് ചെയ്യുന്ന നിലയുണ്ടായി. നോട്ട് നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം – എന്ന പേരിൽ തട്ടിപ്പ് നടത്താൻ പല സ്ഥാപനങ്ങളും തുടങ്ങി, ഏറ്റവും കൂടുതൽ നിക്ഷേപം വരുന്നത് കേരളത്തിൻ്റെ സഹകരണ മേഖലയാണ്. സഹകരണ മേഖലയിൽ ചുരുക്കം ചില ഇടങ്ങളിൽ തെറ്റായ പ്രവണതകൾ ഉണ്ടായി.ഇതിനെതിരെ കർക്കശമായ നിലപാട് സ്വീകരിച്ചാണ് സർക്കാർ മുന്നാട്ട് പോയത് എന്നും അദ്ദേഹം വ്യക്തമാക്കി.
കോർപ്പറേറ്റുകളെ ദ്രോഹിക്കരുതെന്ന നിർബന്ധം കേന്ദ്ര സർക്കാരിനുണ്ട് എന്നും അതുകൊണ്ടാണ് കേന്ദ്ര സർക്കാർ നിയന്ത്രണമുള്ള ബാങ്കുകളിൽ തട്ടിപ്പ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒത്തുകളിയാണ് അവിടെ നടക്കുന്നത്, വലിയ നിക്ഷേപം എങ്ങനെ കൈപ്പിടിയിലൊതുക്കാം എന്ന ചിന്തയാണ് കേരളത്തിൻ്റെ സഹകരണ മേഖലയ്ക്കെതിരെ പ്രചാരണം നടത്തുന്നതിന് പിന്നിൽ. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ആർക്കും ആശങ്ക വേണ്ട, നിക്ഷേപങ്ങളെല്ലാം സുരക്ഷിതമായിരിക്കും,ക്രമക്കേട് നടന്ന സ്ഥാപനത്തിലെ നിക്ഷേപകർക്കും പണം നഷ്ടപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here