കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു: മുഖ്യമന്ത്രി

cm

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ആണെന്ന് മുഖ്യമന്ത്രി .വ്യവസായ മേഖലയിൽ കേരളം മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംരംഭകത്വ പദ്ധതിയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ഇന്ത്യ ഇൻ്റർനാഷണൽ വ്യവസായ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കൂടുതൽ സംരംഭകരെ സൃഷ്ടിക്കാനും തൊഴിൽ അവസരം സൃഷ്ടിക്കാനു സാധിച്ചു. കേരളം സംരംഭങ്ങൾക്ക് പറ്റിയ നാടല്ലെന്ന് പറയുന്നവർക്ക് ഉള്ള മറുപടിയാണ് സംരംഭക വർഷം പദ്ധതിയുടെ വിജയം എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സ്ഥാപിക്കുന്ന വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുത്തത് റെക്കോർഡ് വേഗത്തിൽ ആണ് സംരംഭക വികസനത്തിൽ വെല്ലുവിളി സ്ഥല പരിമിതിയാണ് . ഉല്പാദന മേഖലയിൽ കൂടുതൽ മുന്നേറ്റങ്ങൾ ഉണ്ടാവണം, അതിന് സർക്കാർ പൂർണ പിന്തുണ നൽകും എന്നും അദ്ദേഹം പറഞ്ഞു.

also read: കേരളത്തിൻ്റെ സഹകരണ മേഖല എതിർ നീക്കങ്ങളെ ശക്തമായി എതിർത്തു: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News