കുവൈറ്റ് ദുരന്തം; ഇനി ഇങ്ങനെ ഒരു ദുരന്തവും സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണ്: മുഖ്യമന്ത്രി

കുവൈറ്റ് ദുരന്തന്തിൽ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയിൽ എത്തി. ഇനി ഇങ്ങനെ ഒരു ദുരന്തവും സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. പ്രവാസജീവിതത്തിൽ പല ബുദ്ധിമുട്ടുകളും അവർ അനുഭവിക്കുന്നുണ്ട്. അവരുടെ തിരിച്ച് വരവ് കാത്തിരിക്കുന്ന ഉറ്റവർക്ക് താങ്ങാവുന്നതിനും വലിയതാണ് ഈ ദുരിതം. അപകടം ഉണ്ടായ ഉടൻ തന്നെ സമയോചിതമായി ഇടപെടാൻ കുവൈറ്റ് ഗവൺമെന്റിനായി.

Also Read: കുവൈറ്റ് ദുരന്തം: മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വ്യോമസേന വിമാനം നെടുമ്പാശ്ശേരിയിലെത്തി

കേന്ദ്രസർക്കാരും ആവശ്യമായ ഇടപെടൽ നടത്തി മൃതദേഹം എത്തിക്കാനുൾപ്പടെ ഉള്ള നടപടികൾ ചെയ്തു. കുവൈറ്റിലേക്ക് പോകാൻ മന്ത്രി വീണാ ജോർജ് വിമാനത്താവളം വരെ എത്തി. എന്നിട്ടും പൊട്ടീഷ്യൽ ക്ലിയറൻസ് ലഭിച്ചില്ല. കേന്ദ്രത്തിന്റെ ആ നടപടി ശരിയായതല്ല. എന്നിരുന്നതും ഈ അവസരത്തിൽ ആ വിവാദത്തിൽ ശ്രദ്ധിക്കാതെ ദുരന്തത്തിന്റെ കാഠിന്യം മനസിലാക്കി നടപടികൾ ഏകോപിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഇനി ഒരിക്കലും ഇങ്ങനൊന്ന് സംഭവിക്കാതിരിക്കാൻ കുവൈറ്റ് ഗവൺമെന്റും ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: ബാറുടമകളുടെ പണപ്പിരിവ് കേസ്; തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അർജ്ജുൻ രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News