റഷ്യയില്‍ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, വിനീത്, ടിനു എന്നിവരെയാണ് സെക്യൂരിറ്റി ആര്‍മി ഹെല്‍പ്പര്‍ എന്ന തസ്തികയില്‍ ജോലിയുണ്ടെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് സംഘം റഷ്യയിലെത്തിച്ചത്.ഇതിനായി 7 ലക്ഷം രൂപ വീതം ഒരു ഏജന്റിന് നല്‍കി. എന്നാല്‍ ഏജന്റ് വഞ്ചിക്കുകയും റഷ്യന്‍ സൈനിക സേനയില്‍ ചേരാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
ഒരു ഏറ്റുമുട്ടലില്‍ പ്രിന്‍സ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ യുവാക്കള്‍ റഷ്യയില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.ഈ സാഹചര്യത്തില്‍, മേല്‍പ്പറഞ്ഞ വ്യക്തികള്‍ ഉള്‍പ്പെടെ റഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാണ് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നത്.
ALSO READ: ആറ്റിങ്ങലിലെ വോട്ടര്‍മാരെ അപമാനിച്ച അടൂര്‍ പ്രകാശ് മാപ്പ് പറയണം: എല്‍ ഡി എഫ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here