മണിപ്പൂരിൽ അരങ്ങേറുന്ന ആക്രമണങ്ങളുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ രാജി ആവശ്യപ്പെട്ട് നാഗാ പീപ്പിൾസ് ഫ്രണ്ട്. സംസ്ഥാനത്ത് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻപിഎഫ് എത്തിയത്.
സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും അതിന്റെ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് നാഗാ പീപ്പിൾസ് ഫ്രണ്ട് നേതാവ് ലോർഹോ പിഫോസ് പറഞ്ഞിരുന്നു. യഥാസമയം എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നെങ്കിൽ സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങൾ ഒഴിവാക്കാമായിരുന്നെന്നും പിഫോസ്ആരോപിച്ചിരുന്നു. രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുന്ന ഇത്തരം വീഡിയോകളിൽ പിഫോസ് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
ALSO READ: ‘മിസോറാമിലെ മെയ്തി വിഭാഗക്കാർ മണിപ്പൂരിലേക്ക് തിരികെ പോകണം’; പിഎഎംആർഎയുടെ ആവശ്യം ശക്തമാകുന്നു
.”ഇത്തരം നൂറുകണക്കിന് കേസുകളുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്, അതിന്റെ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. വീഡിയോ വൈറലാകുന്നതിന് മുമ്പ് അദ്ദേഹം നടപടികൾ സ്വീകരിക്കണമായിരുന്നു,” എന്നാണ് അദ്ദേഹം പറഞ്ഞത്.
കൂടാതെ ദേശീയ വനിതാ കമ്മീഷന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും പരാതികൾ അഭിസംബോധന ചെയ്യുന്നതിലെ അലംഭാവത്തെക്കുറിച്ചും എൻപിഎഫ് നേതാവ് ചോദ്യങ്ങൾ ഉന്നയിച്ചു. “എൻസിഡബ്ല്യുവിന് ലഭിച്ച പരാതിയിൽ അലംഭാവം കാണിച്ചത് നിർഭാഗ്യകരമാണ്. അവർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും കുറഞ്ഞത് ഒരു നടപടി റിപ്പോർട്ട് തേടുകയെങ്കിലും ചെയ്യണമായിരുന്നു,” എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here