മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

sanju-samson

മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് വേണ്ടി മികവുറ്റ പ്രകടനം കാഴ്ച വെച്ച് സഞ്ജു നമ്മുടെ യശസ്സ് വാനോളമുയർത്തി. ക്രിക്കറ്റ് ലോകത്ത് കൂടുതലുയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെയെന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു. എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

Also Read: സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി തിരുവനന്തപുരം

തുടർച്ചയായി രണ്ട് ട്വന്റി 20 സെഞ്ച്വറികളോടെ ഫോമിന്റെ പാരമ്യതയിൽ നിൽക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ‘ഒരുപാട് ചിന്തിച്ചാല്‍ ഞാന്‍ വികാരാധീനനാകും. 10 വര്‍ഷമായി ഈ നിമിഷത്തിനായി കാത്തിരുന്നു, വളരെ സന്തോഷവാനാണ്, നന്ദിയുള്ളവനും അനുഗ്രഹീതനുമാണ്. എന്റെ പാദങ്ങള്‍ നിലത്തുറപ്പിച്ച് ഈ നിമിഷം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു.’ എന്നാണ് മിന്നും പ്രകടനത്തിനു ശേഷം സഞ്ജു സാംസണ്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News