കുവൈറ്റ് തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗർഭാഗ്യകരമായ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അതേസമയം കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി. ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം സ്വദേശി ഷെമീർ, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ എന്നിവരെ തിരിച്ചറിഞ്ഞു.
ALSO READ: കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം; 21 പേരുടെ വിവരങ്ങൾ ലഭിച്ചു; 11 പേർ മലയാളികൾ
മങ്കെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here