‘എക്‌സ്‌പോസാറ്റ്’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി

ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളെ പറ്റി പഠിക്കാനുള്ള ‘എക്‌സ്‌പോസാറ്റ്’ ഉപഗ്രഹം പുതുവര്‍ഷ ദിനത്തില്‍ വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബഹിരാകാശ പര്യവേഷണ രംഗത്ത് രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന സുപ്രധാന ചുവടുവെപ്പാണിതെന്നും ‘എക്‌സ്‌പോസാറ്റ്’ ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയ്ക്ക് ഈ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടേയെന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO:കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ രാജിവെച്ചു

തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജീനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. കേരളീയര്‍ക്ക് ഏറെ അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ ALSO:ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ; ജില്ലാ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്തുനല്‍കി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളെ പറ്റി പഠിക്കാനുള്ള ‘എക്‌സ്‌പോസാറ്റ്’ ഉപഗ്രഹം പുതുവര്‍ഷ ദിനത്തില്‍ വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ അറുപതാമത് വിക്ഷേപണമാണ് വിജയകരമായി നടന്നത്. ബഹിരാകാശ പര്യവേഷണ രംഗത്ത് രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന സുപ്രധാന ചുവടുവെപ്പാണിത്. ‘എക്‌സ്‌പോസാറ്റ്’ ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയ്ക്ക് ഈ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടേയെന്ന് ആശംസിക്കുന്നു.

തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജീനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. കേരളീയര്‍ക്ക് ഏറെ അഭിമാനകരമായ നേട്ടമാണിത്. ശാസ്ത്ര, സാങ്കേതിക വിദ്യാ ഗവേഷണ രംഗത്ത് കേരളം കൈവരിച്ച പുരോഗതിയുടെ ദൃഷ്ടാന്തം കൂടിയാണ് ഈ സന്തോഷ വാര്‍ത്ത. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉദ്യമങ്ങള്‍ക്ക് ഈ നേട്ടം വലിയ ഊര്‍ജ്ജം പകരും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration