‘വാർത്താപ്രക്ഷേപണ രംഗത്ത് തനതായ വ്യക്തിത്വം പുലർത്തിയ മാധ്യമപ്രവർത്തകൻ’ ; എം. രാമചന്ദ്രൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

വാർത്താപ്രക്ഷേപണ രംഗത്ത് തനതായ വ്യക്തിത്വം പുലർത്തി സ്വന്തം ശബ്ദം വേറിട്ടു കേൾപ്പിച്ച മാധ്യമപ്രവർത്തകനായിരുന്നു എം രാമചന്ദ്രൻ. ആകാശവാണിയുടെ വാർത്തകളിലൂടെയും, കൗതുക വാർത്തകളിലൂടെയും അദ്ദേഹത്തിന്റെ ശബ്ദം കേരളീയരുടെ മനസിലെത്തി. പറച്ചിൽ രീതിയിലെ വ്യത്യസ്തതകൊണ്ടും ആവിഷ്ക്കാര രീതിയിലെ പുതുമ കൊണ്ടും വാർത്തകൾ ആകർഷകമാക്കുന്നതിലും, ശ്രോതാക്കളുടെ മനസിൽ പതിപ്പിക്കുന്നതിലും അസാമാന്യമായ പാടവമാണ് രാമചന്ദ്രന് ഉണ്ടായിരുന്നത്.

ALSO READ : ‘പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു’ ; പുതിയ ഹൈടെക് സ്കൂളുകളുടെ ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

പ്രക്ഷേപണ കലയ്ക്ക് പുതിയ തലങ്ങൾ കണ്ടെത്തിയ അദ്ദേഹം ആ രം​ഗത്തെ വിദ്യാർത്ഥികൾക്ക് അനുകരിക്കാവുന്ന പല മാതൃകകളും മുൻപോട്ട് വെച്ചുകൊണ്ടാണ കടന്നു പോയത്. അദ്ദേഹത്തിന്റെ വേർപാടിൽ കുടംബാം​ഗങ്ങളെ ദുഃഖം അറിയിക്കുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here