ആർക്ക് ഏത് വകുപ്പ് നൽകണമെന്നുള്ളത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്: അഹമ്മദ് ദേവർ കോവിൽ

ആർക്ക് ഏത് വകുപ്പ് നൽകണമെന്നുള്ളത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്ന് അഹമ്മദ് ദേവർ കോവിൽ. അച്ചടക്കമുള്ള ഘടകകക്ഷി എന്ന നിലയ്ക്ക് തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എൻ.എൽ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിക്കും മുന്നണിക്കും എന്താണോ തോന്നുന്നത് അത് നടപ്പിലാക്കുന്നു. ഏൽപ്പിച്ച കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി എന്ന ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത് എന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

Also read:പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രി: പ്രശംസിച്ച് ശിവഗിരി മഠാധിപതി

അതേസമയം,സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം. രജിസ്‌ട്രേഷൻ, പുരാരേഖ, മ്യൂസിയം, പുരാവസ്തുവകുപ്പുകൾ കടന്നപ്പള്ളി രാമചന്ദ്രനും ഗതാഗതവകുപ്പ് കെ ബി ഗണേഷ്കുമാറിനും ചുമതല നൽകി. തുറമുഖം വകുപ്പ് മന്ത്രിയായി വി എൻ വാസവൻ ചുമലയേൽക്കും. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

Also read:പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം; ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലാണ് ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഘടകകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. കടന്നപ്പള്ളി രാമചന്ദ്രൻ ഇത് മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവത്തിന്റെ കരുത്തുമായാണ് കടന്നപ്പള്ളി വീണ്ടും മന്ത്രിസഭയിലേക്കെത്തുന്നത്. 2001-ല്‍ മുതൽ അഞ്ചുതവണയായി ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.ബി. ഗണേഷ് കുമാര്‍ മൂന്നാം തവണയാണ് മന്ത്രിയാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News