കുട്ടിയെ കിട്ടിയപ്പോഴുള്ള മുഖ്യമന്ത്രിയുടെ സന്തോഷം കണ്ട് ഞങ്ങൾ അമ്പരന്നു; മന്ത്രി കെ രാജൻ

കൊല്ലത്ത് കാണാതായ ആറ് വയസുകാരിയെ തിരിച്ചു കിട്ടിയപ്പോഴുള്ള മന്ത്രിമാരുടെ സന്തോഷം പങ്കുവയ്ക്കുകയാണ് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. നവകേരള സദസിന്റെ ഭാഗമായി മലപ്പുറത്ത് പ്രഭാതസവാരിക്കിറങ്ങിയ മന്ത്രി കൈരളി ന്യൂസിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ ശരത്ചന്ദ്രനോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഫോണിലേക്കാണ് ആദ്യം സന്ദേശമെത്തിയത്. അറിഞ്ഞ ഉടനെ ‘കുട്ടിയെ കിട്ടി’ എന്ന് സന്തോഷത്തോടെ വിളിച്ചുപറയുകയായിരുന്നു മുഖ്യമന്ത്രി എന്ന് കെ രാജൻ പറഞ്ഞു.

ALSO READ: എന്തുകൊണ്ട് സദസ് ബഹിഷ്കരിച്ച് മാധ്യമപ്രവർത്തകരെ കണ്ട് വിഷമം പറയേണ്ടിവന്നു എന്ന് യുഡിഎഫ് ആലോചിക്കണം; മുഖ്യമന്ത്രി

സ്വതവേ എല്ലാ കാര്യത്തിലും മിതത്വം പാലിക്കുന്നയാളാണെങ്കിലും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം മറ്റ് മന്ത്രിമാരിൽ വലിയ അമ്പരപ്പും സന്തോഷവുമുണ്ടാക്കി. ബാക്കി മന്ത്രിമാരെല്ലാം അപ്പോൾ തന്നെ സന്തോഷത്തോടെ സീറ്റുകളിൽ നിന്ന് എഴുന്നേറ്റു. അപ്പോഴും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് തന്റെ സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു എന്നാണ് മന്ത്രി പറഞ്ഞത്.

ALSO READ: തനിക്ക് ഗ്രൂപ്പില്ല, തന്നെ പലരും ലക്ഷ്യമിടുന്നുണ്ട്; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കുട്ടിയെ കാണാതായി 20 മണിക്കൂറുകൾക്കുശേഷം തിരിച്ചുകിട്ടുകയായിരുന്നു. കാണാതായതുമുതൽ തന്നെ നാട്ടുകാരും പൊലീസും കുട്ടിയെ കണ്ടെത്താൻ ഊർജിതമായി ശ്രമങ്ങൾ നടത്തി. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News