ലോഹ്‌റി ആഘോഷിക്കുന്ന ഏവര്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിളവെടുപ്പ് ഉത്സവം കഠിനാധ്വാനത്തിന്റെ പ്രതിഫലത്തിന്റെയും ഒത്തൊരുമയുടെ സൗന്ദര്യത്തിന്റെയും ഓര്‍മപ്പെടുത്തലാണെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഈ ആഘോഷത്തിന്റെ വെളിച്ചം നമ്മെ പ്രചോദിപ്പിക്കട്ടെ, ആഘോഷങ്ങളുടെ മാധുര്യം നമ്മുടെ ജീവിതത്തില്‍ പ്രത്യാശ, ആനന്ദം, അഭിവൃദ്ധി എന്നിവ നിറയ്ക്കട്ടെയെന്നും അദ്ദേഹം കുറിപ്പില്‍ ആശംസിച്ചു.
ദക്ഷിണേന്ത്യയില്‍ പൊങ്കലായും ഉത്തരേന്ത്യയില്‍ പഞ്ചാബിലും പ്രധാനമായും ആഘോഷിക്കുന്ന ഉത്സവമാണ് ലോഹ്‌റി. ശൈത്യക്കാലത്തെ ഈ ആഘോഷവുമായി ബന്ധപ്പെട്ട് പല കഥകളുമുണ്ട്. മകരസംക്രാന്തിക്ക് മുമ്പുള്ള ദിവസമാണ് പ്രധാനമായും ഈ ആഘോഷം നടക്കുന്നതും.
ALSO READ: ‘കെപിസിസി ബാധ്യത ഏറ്റെടുത്തില്ലെങ്കിൽ സിപിഐഎം അത് ചെയ്യും’; എൻഎം വിജയന്‍റെ കുടുംബത്തെ സന്ദർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ
CM’s Lohri Wish
Warm wishes to everyone celebrating Lohri. This festival of harvest is a reminder of the rewards of hard work and the beauty of unity. May the glow of the festivities inspire us, and the sweetness of celebrations fill our lives with hope, happiness, and prosperity. Happy Lohri
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here