സംഘപരിവാര്‍ മനസിനൊപ്പം നില്‍ക്കുന്നതിനാലാണ് ‘സൗകര്യമില്ലായ്മ’; എം എം ഹസ്സന് മുഖ്യമന്ത്രിയുടെ മറുപടി

സിഎഎയില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത് എന്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ മനസിനോടൊപ്പം നില്‍ക്കുന്നതിനാലാണ് ‘സൗകര്യമില്ലായ്മ’യെന്നും മുഖ്യമന്ത്രി എം എം ഹസ്സന് മറുപടി നല്‍കി.

ALSO READ:കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കോണ്‍ഗ്രസ് പ്രകടനപത്രിക ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടെന്നും നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയാത്തത് എന്തുകൊണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഘപരിവാര്‍ അജണ്ടയോടൊപ്പം ചേരുന്നത് കൊണ്ടാണ് സൗകര്യമില്ലായ്മയെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ മനസ്സുകാര്‍ ഏറെയുണ്ട് കോണ്‍ഗ്രസില്‍. കരിനിയമങ്ങളെ പാര്‍ലമെന്റില്‍ എതിര്‍ക്കാന്‍ യു ഡി എഫ് എം പി മാര്‍ തയ്യാറായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. യുഡിഎഫിന്റെ 18 അംഗ സംഘം കരിനിയമങ്ങളെ അനുകൂലിച്ചു. ശക്തമായി എതിര്‍ത്തത് 2 ഇടത് എം പി മാര്‍ മാത്രമാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന് ഇടം നല്‍കാന്‍ കേരളം തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:നിയമപാലകരുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News