മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു

നാടിന്റെ നേട്ടങ്ങള്‍ മറച്ചുവെച്ച് നാടിനെ ഇകഴ്ത്തുന്നവരെ തിരിച്ചറിയണമെന്നും, അത്തരക്കാര്‍ പറയുന്നതിനപ്പുറം വസ്തുതകളുണ്ടെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തെ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 1000 വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കുന്നതാണ് സര്‍ക്കാരിന്റെ പദ്ധതി.

ALSO READ:ഉന്നതി സ്‌കോളര്‍ഷിപ്പ്; പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 5 വിദ്യാര്‍ത്ഥികള്‍ കൂടി വിദേശത്തേക്ക്

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. വര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരം. ഓരോ സര്‍വ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടിയിറങ്ങിയവര്‍ക്ക്, ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശസ്തി പത്രം കൈമാറി. സാമൂഹ്യ സാമ്പത്തികവുമായ കാരണങ്ങളാല്‍ ആളുകള്‍ പിന്തള്ളപ്പെട്ട് പോകരുതെന്നും ഈ നയത്തിന്റെ ഭാഗമായാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി മാറ്റുമെന്നും, സംസ്ഥനത്തിന്റെ നേട്ടങ്ങളെ മറച്ചുവെച്ച് ഇല്ലാത്ത കാര്യങ്ങളിലൂടെ സംസ്ഥാനത്തിന്റെ നല്ല പ്രവൃത്തികളെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എത്ര ശ്രമിച്ചാലും വസ്തുത വസ്തുതയല്ലാതാവില്ലെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ:കലാപാഹ്വനം നടത്തിയെന്ന പരാതി; ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ കേസ്

2021 -22 വിദ്യാഭ്യാസവര്‍ഷത്തെ പുരസ്‌കാരത്തിന് ലഭിച്ച 5083 അപേക്ഷകരില്‍നിന്നാണ് പഠനമികവിന്റെയും വാര്‍ഷികവരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരം പേരെ തിരഞ്ഞെടുത്തത്. മന്ത്രി ആര്‍ ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News