‘ടൈംസ് ഓഫ് ഇന്ത്യയുടെ ആ വാര്‍ത്ത കള്ളം, സര്‍ക്കാര്‍ വിരുദ്ധത ഉണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന വാശിയാണ് മാധ്യമങ്ങള്‍ക്ക്’; പൊളിച്ചടുക്കി ചീഫ് സെക്രട്ടറി

ടൈംസ് ഓഫ് ഇന്ത്യയുടെ കള്ളവാര്‍ത്തയെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്. സംസ്ഥാന സര്‍ക്കാര്‍ ഒരു ഉദ്യോഗസ്ഥയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ഉടന്‍തന്നെ ഈ വാര്‍ത്ത വൈറലായി മാറുകയും ഇതിന്മേല്‍ ധാരാളം പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരികയും ചെയ്തു. സമീപകാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ വാര്‍ത്ത. ഒരു സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ പിറക്കുന്നത്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്ന് സംഭവത്തിന്റെ സത്യാവസ്ഥയെന്തെന്നും അദ്ദേഹം കുറിപ്പിലൂടെ പങ്കുവെച്ചു.

ALSO READ:മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. സംസ്ഥാന സര്‍ക്കാര്‍ ഒരു ഉദ്യോഗസ്ഥയെ വിദേശകാര്യ(Foreign) സെക്രട്ടറിയായി നിയമിച്ചു എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ഉടന്‍തന്നെ ഈ വാര്‍ത്ത വൈറലായി മാറുകയും ഇതിന്മേല്‍ ധാരാളം പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരികയും ചെയ്തു.
സമീപകാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ വാര്‍ത്ത. ഒരു സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ പിറക്കുന്നത്.
താന്‍ എഴുതുന്നത് വാസ്തവമല്ല എന്ന് പൂര്‍ണ അറിവോടുകൂടി ഒരു പത്രപ്രവര്‍ത്തകന്‍ കരുതിക്കൂട്ടി ഒരു കള്ളവാര്‍ത്ത ചമച്ചു ഉണ്ടാക്കുന്നതിന്റെ ഉദാഹരണമാണിത്. ഒരു വാര്‍ത്ത വന്നാല്‍ അതിന്റെ സ്രോതസ്സ് എന്ത് എന്ന് അന്വേഷിക്കാതെ, വസ്തുതയുണ്ടോ എന്ന് പരിശോധിക്കാതെ, സര്‍ക്കാര്‍ വിരുദ്ധ അഭിപ്രായവുമായി ഓടിയിറങ്ങാന്‍ താല്പര്യമുള്ളവര്‍ ഈ കള്ള വാര്‍ത്തയോട് പ്രതികരിക്കുന്നതും കണ്ടു. കേരളം മറ്റൊരു രാജ്യമായി മാറുകയാണോ എന്നു വരെ ചിലര്‍ അത്ഭുതപ്പെട്ടു!
ഇനി വസ്തുതകള്‍ എന്തെന്ന് നോക്കാം. സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ സെക്രട്ടറിയെ നിയോഗിച്ചു ഉത്തരവിറക്കിയോ?
ഇല്ല. വിദേശ കാര്യം കേന്ദ്രസര്‍ക്കാരിന്റെ വിഷയമാണ് എന്ന അടിസ്ഥാന വസ്തുത അറിയാത്തവരല്ല സര്‍ക്കാരില്‍ ഇരിക്കുന്നവര്‍.
പിന്നെ എന്താണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ ഉദ്ദേശിച്ചത്?
പല വിദേശ ഏജന്‍സികള്‍, multilateral agencies, വിദേശരാജ്യങ്ങളുടെ എംബസികളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, പ്രതിനിധി സംഘങ്ങള്‍, കേരള സംസ്ഥാന സര്‍ക്കാരിനോടും അതുപോലെതന്നെ മറ്റു സംസ്ഥാന സര്‍ക്കാരുകളോടും നിരന്തരം ബന്ധപ്പെടാറുണ്ട്. ഈ ഇടപാടുകളിലൂടെ വാണിജ്യ വ്യാവസായിക സാംസ്‌കാരിക രംഗങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള ബന്ധങ്ങള്‍ സ്ഥാപിക്കാറുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്പോള്‍ അവിടെ നടക്കുന്ന ചര്‍ച്ചകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദര്‍ശിക്കാറുണ്ട് പുതിയ ബന്ധങ്ങള്‍ തേടാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇവ പ്രത്യേക വകുപ്പുകളുടെ ചുമതലയായിട്ടായിരുന്നു കണ്ടിരുന്നത്. ഇതുപോലെയുള്ള ചര്‍ച്ചകളുടെ എണ്ണം കൂടി വന്നപ്പോള്‍ കുറേക്കൂടി മെച്ചപ്പെട്ട coordination ആവശ്യമെന്ന് കണ്ടു. അതിനായി കുറച്ചു കാലം മുമ്പ് ഉണ്ടാക്കിയ സംവിധാനമാണ് external cooperation എന്ന ഡിവിഷന്‍.
സമീപ കാലം വരെ സംസ്ഥാന സര്‍വീസില്‍ ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ സുമന്‍ ബില്ലയ്ക്കായിരുന്നു ഇതിന്റെ ചുമതല. അദ്ദേഹം കേന്ദ്ര സര്‍വീസിലേക്ക് പോയപ്പോള്‍ ശ്രീമതി വാസുകിക്ക് നല്‍കി. എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ഉത്തരവില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടാനും കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തില്‍ പെടുന്ന വിഷയങ്ങളില്‍ കൈ കടത്താനുമല്ല, മറിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തത്. ഇതാണ് ഒരു പത്രപ്രവര്‍ത്തകന്റെ mischievous, misleading ആയ ഒരു വാര്‍ത്തയില്‍ നിന്നും സംസ്ഥാനം ചര്‍ച്ചചെയ്യുന്ന ഒരു വിഷയമായി മാറിയത്. പൊതുസമൂഹത്തിന് ചര്‍ച്ച ചെയ്യാന്‍ പ്രധാനപ്പെട്ട ധാരാളം പ്രശ്‌നങ്ങളുണ്ട്, ഇതുപോലെ പടച്ചുണ്ടാക്കുന്ന കള്ള വാര്‍ത്തകള്‍ നമ്മുടെ സമയം നഷ്ടപ്പെടുത്തരുത്.

ALSO READ:പൂനെ പരിശോധനാഫലം പോസിറ്റീവ്; മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News