‘എന്തിനും ഒരതിരുണ്ട്’ : ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനും ഒരതിരുണ്ട്. ആ അതിരുകളെല്ലാം ലംഘിക്കുകയാണെന്ന് ഗവര്‍ണറെ വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം കൂട്ടിക്കലിലെ പ്രളയബാധിത മേഖലയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സിപിഐഎം നിര്‍മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ നിലപാടുകളെയും അദ്ദേഹം വിമര്‍ശിച്ചു.

ALSO READ: ‘കൂളിംഗ് ഗ്ലാസും നീട്ടി വളർത്തിയ മുടിയും’, ഇതുവരെ കാണാത്ത ക്ലാസ് ലുക്കിൽ മമ്മൂട്ടി; ബസൂക്കയുടെ പുതിയ അപ്‌ഡേറ്റ്

ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകള്‍ നിയമസഭയില്‍ പാസായെങ്കിലും ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാവുന്നില്ല. നിയമഭേദഗതി ഒപ്പിടാത്ത ഗവര്‍ണര്‍ താമസിക്കുന്ന രാജ്ഭവനിലേക്ക് കര്‍ഷകരുടെ സംഘടിതമായ മാര്‍ച്ച് നടത്തും. എന്തിനും ഒരതരിരുണ്ട്. ആ അതിരുകളെല്ലാം ലംഘിക്കുന്ന അവസ്ഥയാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കുട്ടനാട്ടിലെ കർഷക ആത്മഹത്യ; മാധ്യമപ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെ എൻ ബാലഗോപാൽ

ലൈഫ് പദ്ധതിക്ക് എതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ദുഷ്ടമനസുള്ളവര്‍ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചു. പരാതികള്‍ പോയി അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് വട്ടമിട്ടു പറന്നു. പല തരത്തിലുള്ള കുപ്രചരങ്ങള്‍ ഈ പദ്ധതിക്കെതിരെ അഴിച്ചുവിട്ടു. വലിയ കോപ്പോടെ ഒരുങ്ങി പുറപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ജാള്യതയോടെ നില്‍ക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News