വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി; നവകേരള ബസ് കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം

നവകേരള ബസില്‍ ആഡംബരം കണ്ടെത്താന്‍ ശ്രമിച്ചവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഭാരത് ബന്‍സ് കാണാന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നവകേരള സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസില്‍ കയറി, എന്നാല്‍ ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ല. അതിനാല്‍ പരിപാടി കഴിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ബസില്‍ കയറണം. അതിന്റെ ഉള്ളില്‍ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ക്ഷണം വലിയ കൈയ്യടിയോടെയാണ് സദസിലിരുന്നവര്‍ എതിരേറ്റത്.

ALSO READ: ആമസോണിൽ ഓർഡർ ചെയ്തത് 22,000 രൂപയുടെ സാധനം; കിട്ടിയത് കാലിക്കവർ! പരാതിയുമായി കോഴിക്കോട് സ്വദേശി

നവകേരള സദസ് പൂര്‍ണമായും സര്‍ക്കാര്‍ പരിപാടിയാണ്. സാധാരണ ഗതിയില്‍ സര്‍ക്കാര്‍ പരിപാടിയായതിനാല്‍ നവകേരള സദസ് ആരംഭിച്ച പ്രദേശത്തെ നിയമസഭാംഗം ഉണ്ടാവേണ്ടതാണ്. സര്‍ക്കാര്‍ പരിപാടിയായതിനാല്‍ അതത് മണ്ഡലത്തിലെ നിയമസഭാംഗത്തിന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി രൂപീകരിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ മഞ്ചേശ്വരം നിവാസികള്‍ തടിച്ചു കൂടുമ്പോള്‍ കോണ്‍ഗ്രസിന് ഈ പരിപാടിയില്‍ സഹകരിക്കില്ലെന്ന് നിര്‍ബന്ധം. ജനാധിപത്യ പ്രക്രിയയ്ക്ക് എതിരായ നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പല പാര്‍ട്ടികളില്‍ സഹകരിക്കുന്ന സാധാരണക്കാര്‍ കാര്യങ്ങള്‍ മനസിലാക്കിയെന്നതിന് തെളിവാണ് പരിപാടിയിലെ ജനപങ്കാളിത്വം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘സ്വിമ്മിങ് പൂളുമില്ല, ലിഫ്റ്റുമില്ല’; മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസ്സിന്റെ ദൃശ്യങ്ങള്‍

2016ന് മുമ്പ് എല്ലാ മേഖലയിലും കേരളത്തിലെ ജനങ്ങള്‍ കടുത്ത നിരാശയിലായിരുന്നു. അയല്‍സംസ്ഥാനത്ത് നല്ല റോഡുകളുള്ളപ്പോള്‍ കേരളത്തിലെ അവസ്ഥ മറിച്ചായിരുന്നു. 2016ല്‍ പഴയ സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കില്‍ ഇന്നത്തെ മാറ്റം സംഭവിക്കുമായിരുന്നില്ല. കേരളത്തില്‍ എന്‍എച്ച് വികസനം നടക്കില്ലെന്ന് വിശ്വസിച്ചവര്‍ ഇന്നത് വിശ്വസിക്കില്ല. 2021ല്‍ കേരളത്തിന്റെ പതിവ് പോലെ പഴയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കില്‍ ഈ മാറ്റം വരുമായിരുന്നോ? അവിടെയാണ് ഈ സര്‍ക്കാരിന്റെ പ്രത്യേകത. ആ പ്രത്യേകത ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കണമെന്ന താല്‍പര്യത്തോടെ ഒരു കൂട്ടം സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാരിന്റെ നേട്ടം ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പക്ഷേ ജനം അതിനൊപ്പമല്ല. സര്‍ക്കാരിനോട് രാഷ്ട്രീയ ഭിന്നത കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ട്. ബിജെപിക്ക് അത് അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News