ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍, കേന്ദ്രം പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകുന്നു: മുഖ്യമന്ത്രി

നവകേരള സദസിലൂടെ ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയതോടെ കേന്ദ്രം പ്രതികരിക്കാന്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പാവൂരില്‍ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഇന്ത്യ സഖ്യം ദില്ലിയില്‍ ഒത്തുചേരും; പുതിയ അജണ്ട ഇങ്ങനെ

രണ്ടു കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നവകേരള സദസിലൂടെ ആഗ്രഹിച്ചു. നാടു വികസിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. കാലാനുസരണമായ പുരോഗതി എല്ലാ മേഖലയിലും ഉണ്ടാവണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അത് എവിടെവരെ എത്തി, മുന്നോട്ട് പോകാന്‍ വികസനത്തില്‍ എന്ത് നടപടി കൈക്കൊള്ളാം എന്നതായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത്, നമ്മുടെ നാടിനെ മുന്നോട്ടു നയിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്ന തടസം, അത് നമ്മുടെ കൈയില്‍ ഉണ്ടാകേണ്ട പണത്തില്‍ വലിയ തോതിലുള്ള കുറവു വരുത്തുന്നു. ഈ കാര്യങ്ങള്‍ നവകേരള സദസില്‍ പതിനായിരങ്ങളുടെ മുന്നില്‍ വിശദീകരിക്കുക എന്നതാണ്. ഇതിന് പ്രതികരണങ്ങള്‍ ഉണ്ടായി. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിച്ചു. വസ്തുതാ വിരുദ്ധമായാണ് കാര്യങ്ങള്‍ അവതരിപ്പിച്ചതെങ്കിലും പ്രതികരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. കാരണം ഈ ജനാവലിയാണ്. ജനങ്ങളുടെ വികാരം പ്രകടിപ്പിക്കപ്പെടുമ്പോള്‍ എന്തെങ്കിലും ന്യായം നിരത്താന്‍ അവര്‍ നിര്‍ബന്ധതിതയായി. രാജ്യസഭയില്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ ധനമന്ത്രി പറഞ്ഞത് സംസ്ഥാന ജിഎസ്ടിയുടെ നൂറു ശതമാനവും ഐജിഎസ്ടിയുടെ അമ്പതു ശതമാനവും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നായിരുന്നു. ഒപ്പം കേന്ദ്ര നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും പറഞ്ഞു. പക്ഷേ ഇതില്‍ എന്താണ് വസ്തുത, എങ്ങനെയാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മനസിലാക്കണം. ജിഎസ്ടിയുടെ നൂറുശതമാനം ലഭിക്കുന്നു എന്നത് ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുന്നതാണ്. രണ്ടാമത്തേക്ക് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനമാണ്. ജിഎസ്ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നികുതി അവകാശങ്ങളുടെ 44 ശതമാനം നഷ്ടപ്പെടുത്തേണ്ടി വന്നു. കേന്ദ്രത്തിന് നഷ്ടം 28 ശതമാനം മാത്രമാണ്. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ അതിന്റെ വിഹിതം നിശ്ചയിച്ചത് വരുമാനത്തിന്റെ 50 ശതമാനം മാത്രമാണ്. കേന്ദ്രത്തിന് 50 ശതമാനം സംസ്ഥാനത്തിന് അമ്പത് ശതമാനം. അപ്പോള്‍ സംസ്ഥാനത്തിന് നഷ്ടപ്പെട്ട നികുതി വരുമാനത്തേക്കാള്‍ കുറഞ്ഞ വരുമാനമേ ലഭിക്കുന്നുള്ളു. ജിഎസ്ടിയില്‍ 14 ശതമാനം വളര്‍ച്ചാ നിരത്ത് ഓരോ വര്‍ഷവും കേന്ദ്രം വാഗ്്ദാനം ചെയ്തു. ഇത് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി

നികുതി വരുമാന നഷ്ടം പരിഹരിക്കാന്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ നഷ്ടപരിഹാരം ഇനി നല്‍കുന്നില്ല എന്ന് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നു. നഷ്ടപരിഹാരം നല്‍കുമ്പോള്‍ ഈടാക്കുന്ന സെസ് ഇപ്പോഴും തുടരുന്നു. ജിഎസ്ടി വിഹിതം നിശ്ചയിച്ചതില്‍ ദുരൂഹത നിലനില്‍ക്കുന്നു. സുതാര്യത ഇല്ല.ജിഎസ്ടിയിലൂടെ കേന്ദ്രത്തിന് ലഭിക്കുന്ന വരുമാനം എത്രയെന്ന് വെളിപ്പെടുത്തിയെങ്കില്‍ മാത്രമെ സുതാര്യമാകു. കേരളത്തിന് ലഭിക്കേണ്ട 332 കോടി രൂപ വെട്ടിക്കുറച്ചു. അതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration