പ്രധാനമന്ത്രി നേരിട്ട് നിയമന ഉത്തരവ് നല്‍കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍: മുഖ്യമന്ത്രി

പ്രധാനമന്ത്രി നേരിട്ട് നിയമന ഉത്തരവ് നല്‍കുന്നത് ജനങ്ങളെ കബളിപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.എ റഹീം എംപിയുടെ പുസ്തപ്രകാശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുലക്ഷത്തോളം ഒഴിവുകള്‍ നിയമിക്കപ്പെടാതെ നടക്കുന്നു. റെയില്‍വേയില്‍ മാത്രം മൂന്നു ലക്ഷം ഒഴിവുകള്‍ നികത്താതെ കിടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സൈബർ തട്ടിപ്പിൽ രാജ്യത്തെ ആദ്യ അറസ്റ്റ്, കോഴിക്കോട് സ്വദേശിയെ കബിളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി ഗുജറാത്തിൽ അറസ്റ്റിൽ

കൂടാതെ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം പതിവാകുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വംശഹത്യയ്ക്ക് ഇടയാക്കുന്ന തരത്തിലാണ് ആക്രമണം അഴിച്ചുവിടുന്നത്. സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന മതരാഷ്ട്ര സങ്കല്‍പത്തില്‍ നിന്നും പുറത്തു പോകേണ്ടവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News