കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി രണ്ടാം സ്ഥാനത്തുപോലും ഉണ്ടാകില്ലെന്നും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ അംഗീകരിക്കാന്‍ ഈ നാട് തയ്യാറാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ALSO READ: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം
അദ്ദേഹത്തിന്റെ വാക്കുകള്‍:
ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ ആസിയാന്‍ കരാര്‍ നടപ്പാക്കിയതിലൂടെ റബര്‍ വിലയിടിവിനും കേരളത്തിലെ റബര്‍ കര്‍ഷകരുടെ തകര്‍ച്ചയ്ക്കും കാരണമായി. കേരളത്തിലെ റബ്ബര്‍ കൃഷി 90 ശതമാനത്തില്‍ നിന്നും 70 ശതമാനമായി കുറഞ്ഞു. ഒപ്പിട്ടത് കോണ്‍ഗ്രസ് ആണെങ്കിലും ആസിയാന്‍ കരാര്‍ നടപ്പാക്കിയത് ബിജെപി സര്‍ക്കാരാണ്. ടയര്‍ കമ്പനികള്‍ ഉണ്ടാക്കുന്നത് കൊള്ളലാഭമാണ്. റബര്‍ കര്‍ഷകര്‍ തകര്‍ച്ചയിലായി. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പോലും തയ്യാറായില്ല. ഇതോടെ അതൃപ്തരായ ജനങ്ങള്‍ ബിജെപിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ചു.
കൂടുതല്‍ ജനദ്രോഹ നടപടികളാണ് ബിജെപി സര്‍ക്കാരില്‍ നിന്നും ഉണ്ടായത്. കേരളത്തില്‍ ഒരു സീറ്റില്‍ പോലും രണ്ടാം സ്ഥാനത്തു പോലുംബിജെപി ഉണ്ടാകില്ല.വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ അംഗീകരിക്കാന്‍ ഈ നാട് തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഐഫോണിനെ മറികടന്ന് വിപണിയില്‍ ഒന്നാംസ്ഥാനം കൈയ്യടക്കി സാസംങ്
കൂടാതെ ലൈഫ് മിഷന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്ന വീടുകള്‍ക്കുള്ള കേന്ദ്ര വിഹിതം നല്‍കാത്തവരാണ് ഇപ്പോള്‍ ആവാസ് യോജന പ്രഖ്യാപിച്ചിരിക്കുന്നത്. നാലു ലക്ഷത്തോളം പുതിയ വീടുകള്‍ കേരളം നിര്‍മിച്ചു നല്‍കി. കേരള സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നിര്‍മിച്ച വീട്ടില്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് വെക്കാന്‍ നമ്മള്‍ തയ്യാറായില്ല. വീട് പൗരന്റെ അവകാശമാണ്. വ്യക്തിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിക്കും നമ്മള്‍ തയ്യാറല്ല. മാരീച വേഷത്തില്‍ വന്ന് കേരളത്തെ മോഹിപ്പിച്ചു കളയാമെന്ന് ബിജെപി യും നരേന്ദ്ര മോദിയും കരുതേണ്ട. പ്രധാനമന്ത്രി പറയുന്നത് ശരിയാണെന്ന് ആര്‍ക്കെങ്കിലും തോന്നണ്ടേ. നവകേരളത്തിനായി കേന്ദ്രം എന്തെങ്കിലും ചെയ്‌തോയെന്നും അദ്ദേഹം ചോദിച്ചു. ദുരന്തങ്ങളും മഹാമാരിയും വന്നപ്പോള്‍ കേരളത്തിനു ലഭിക്കേണ്ട സഹായം പോലും ഇല്ലാതാക്കി. തലയില്‍ കൈ വെച്ച് കരഞ്ഞിരിക്കാന്‍ കേരളം തയ്യാറല്ല. എല്‍ഡിഎഫിന് അനുകൂലമായ തരംഗം എല്ലാ ലോകസഭാ മണ്ഡലങ്ങളിലും അലയടിക്കുന്നുണ്ട്. ലോകത്ത് വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന സംസ്ഥാനമാണ് കേരളം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി പറയുന്നത് കേരളം യുപി പോലെ ആക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here