മലയോര ജനതക്ക് നൽകിയ ഉറപ്പ് പാലിച്ചു; മുഖ്യമന്ത്രി

നവകേരള സദസ്സിന് ഇടുക്കി ജില്ലയിലെ ആദ്യ കേന്ദ്രത്തിൽ ലഭിച്ചത് വൻ വരവേൽപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ലയിലെ പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാനത്തിൻ്റെ സ്മരണക്കു മുന്നിൽ ആദരാജ്ഞലി അർപ്പിച്ചാണ് മുഖ്യമന്ത്രി പ്രഭാതയോഗം ആരംഭിച്ചത്. മലയോര ജനതക്ക് നൽകിയ ഉറപ്പ് പാലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഗൗതം അദാനിയുടെ അടുത്ത വമ്പന്‍ പദ്ധതി; ഏഴ് ലക്ഷം കോടി നിക്ഷേപം ഇവിടേക്ക്

1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തു,ജില്ലയിലെ പതിറ്റാണ്ടുകളായി തുടരുന്ന ഭൂപ്രശ്നം അനുഭാവപൂർവ്വമാണ് സർക്കാർ പരിഗണിക്കുന്നത്.ജില്ലക്ക് ഗുണകരമാകുന്ന ബില്ലിൽ ഒപ്പിടാൻ ഗവർണർ ഇതുവരെ തയ്യാറായിട്ടില്ല.മൂന്നാർ ഹിൽ ഏരിയാ അതോരിറ്റി രൂപീകരിച്ചതിന് പിന്നിൽ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാട്.മൂന്നാറിൻ്റെ പരിസ്ഥിതി സന്തുലിതമായ വികസനമാണ് ലക്ഷ്യം. പരിസ്ഥിതി ലോല പ്രദേശങ്ങളൂടെ ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നതിനൊപ്പം വിനോദ സഞ്ചാരവും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രൂപീകരിക്കുന്ന പ്ലാൻ്റേഷൻ ഡയക്ടറേറ്റിൻ്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.9439 നിവേദനങ്ങൾ തൊടുപുഴയിൽ ലഭിച്ചു.ജനങ്ങളുടെ വിശ്വാസം തന്നെയാണ് സർക്കാരിൻ്റെ കരുത്ത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെതിരെ കേരളം; സഞ്ജുവിന് പകരം മുഹമ്മദ് അസറുദ്ദീന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News