ഇനി കളി മാറും; ഫെഡറിക്കോ കിയൈസ ഇനി ലിവർപൂളിന് വേണ്ടി ബൂട്ടണിയും

chiesa

ഇറ്റാലിയൻ ഫോർവെർഡ് താരം ഫെഡറിക്കോ കിയൈസയെ സൈൻ ചെയ്തതായി ലിവർപൂൾ പ്രഖ്യാപിച്ചു.  2.5 മില്യൺ യൂറോ ആഡ് ഓൺ ഉൾപ്പടെ 10 മില്യൺ യൂറോയ്ക്കാണ് 26-കാരനായ താരത്തെ ക്ലബ്ബ് സ്വന്തമാക്കിയത്. നാല് വർഷം കിയൈസ ലിവർപൂളിൽ ഉണ്ടാകും.

ട്രാൻസ്ഫറിന്റെ അവസാനഘട്ട നടപടിയായി മെഡിക്കൽ ടെസ്റ്റ് പൂർത്തിയാക്കാൻ താരം മേഴ്സിസൈഡിൽ എത്തിയിരുന്നു. ഹെഡ് കോച്ച് ആൻ സ്ലോട്ടിന്റെ കീഴിൽ ലിവർപൂളിൽ എത്തുന്ന രണ്ടാമത്തെ താരമാണ് കിയൈസ.അടുത്തിടെ വലൻസിയയിൽ നിന്നും ഗോൾകീപ്പർ ജോർജി മമാദഷ്വിലിയെ ക്ലബ്ബ് സ്വന്തമാക്കിയിരുന്നു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here