തായ്‌ലൻഡിലെ ഹോട്ടലിൽ ചൂതാട്ടം; ചിക്കോട്ടി പ്രവീൺ അറസ്റ്റിൽ

തായ്‌ലൻഡിൽ ചൂതാട്ട റാക്കറ്റ് നടത്തുന്ന തെലങ്കാന സ്വദേശി ചിക്കോട്ടി പ്രവീൺ അറസ്റ്റിൽ. തായ്‌ലൻഡിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. തായ്‌ലൻഡ് വനിതകളെ ഉപയോഗിച്ചാണ് ചിക്കോട്ടി പട്ടായയിൽ ചൂതാട്ട കേന്ദ്രങ്ങൾ നടത്തിയിരുന്നത്. ഇവിടേക്ക് ഹൈദരാബാദിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ആളുകളെ ചൂതാട്ടത്തിനായി കൊണ്ടുവന്നിരുന്നു. കാസിനോ നടത്തി കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇയാളെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

സംഭവത്തിൽ 90 ഇന്ത്യക്കാരും ആറ് തായ്‌ലൻഡുകാരും നാല് മ്യാൻമർ പൗരന്മാരുമാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് മൊത്തം 100 കോടി രൂപ പിടികൂടിയെന്നാണ് റിപ്പോർട്ട്. ചിക്കോട്ടിയുടെ ബിസിനസ്സ് പങ്കാളിയും മേഡക് ജില്ലയിൽ നിന്നുള്ള ബിആർഎസ് നേതാവുമായ മാധവ് റെഡ്ഡിയും മേദക് ജില്ലാ സഹകരണ സെൻട്രൽ ബാങ്ക് (ഡിസിസിബി) ചെയർമാൻ ചിട്ടി ദേവേന്ദർ റെഡ്ഡിയും അറസ്റ്റിലായ സംഘത്തിൽ ഉൾപ്പെടുന്നു.

വൻകിട ചൂതാട്ടം നടക്കുന്ന ആഡംബര ഹോട്ടലിൽ നിന്നാണ് സംഘം പിടിയിലായത്. ഏപ്രിൽ 27 മുതൽ മെയ് 1 വരെ ഹോട്ടലിൽ നിരവധി ഇന്ത്യക്കാർ മുറിയെടുത്തിരുന്നു. ഇവർ സാമ്പാവോ എന്ന കോൺഫറൻസ് റൂം ചൂതാട്ടത്തിനായി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്‌ച രാവിലെ ഇന്ത്യയിലേക്ക് പോകാനിരിക്കെയാണ് സംഘത്തെ പൊക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News