ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം; കാറില്‍ ട്രക്കും ലോറിയുമിടിച്ച് 7 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ 5വയസ്സുകാരനും

ട്രക്കും കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക ഹൊസപ്പേട്ടെയില്‍ വിജയ്നഗരയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എസ്യുവി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അതോടൊപ്പം തന്നെ കാറിന്റെ പുറകിലുണ്ടായിരുന്ന ലോറിയും ഇടിച്ചുകയറിയതോടെയാണ് വലിയ അപകടം ഉണ്ടായത്.

Also Read : ആലപ്പുഴയിൽ ലോട്ടറി വില്പനയിൽ കൃത്രിമ ക്രമക്കേട്; പ്രതികൾ പിടിയിൽ

നിയന്ത്രണം വിട്ട ലോറി എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകായിരുന്നു. കാറിലെ യാത്രക്കാരാണ് മരിച്ചത്. കുലഹള്ളിയിലുള്ള ഗോണ്‍ ബസവേശ്വര ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ടിപ്പറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read : പൊട്ടിവീണ വൈ​ദ്യു​തി കമ്പിയിൽ നിന്ന് ഷോക്കേറ്റു; ഒരുമിച്ച് പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് ജീവൻ

ചിത്രദുര്‍ഗ-സോലാപൂര്‍ ദേശീയ പാതയിലായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ് (5), സണ്ടൂരിലെ ഭീമലിംഗപ്പ (50), ഭാര്യ ഉമ (45), മകന്‍ അനില്‍ (30) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം ഉക്കടകേരി സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News