ഇടുക്കിയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഡാന്‍സ് ടീച്ചര്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

ഇടുക്കി നെടുങ്കണ്ടത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഡാന്‍സ് ടീച്ചര്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോമ്പയാര്‍ സ്വദേശിയായ 9 വയസ്സുകാരിക്കാണ് പരിക്കേറ്റത്.കൈക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിനി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Also Read : യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

മൂന്ന് വടികള്‍ കൂട്ടിക്കെട്ടി അടിച്ചതായാണ് കുട്ടി പറയുന്നത്. കൈ നീര് വെച്ച് ബാന്‍ഡേജ് ഇട്ടിരിക്കുകയാണ്. ദേഹമാസകലം അടിയേറ്റ പാടുകള്‍ ഉണ്ട്. കലോത്സവത്തിനായാണ് നെടുങ്കണ്ടത്തെ പ്രമുഖ ഡാന്‍സ് സ്‌കൂളില്‍ കുട്ടി ഡാന്‍സ് പഠിക്കുവാന്‍ പോയത്. അവിടെവച്ചാണ് ക്രൂരമര്‍ദ്ദനമേറ്റത്.

Also Read : തൃശ്ശൂരിൽ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ വീണ് ബി.എസ് എഫ് സൈനികൻ; രക്ഷകനായി എത്തിയത് ആർ.പി.എഫ് ഉദ്യോഗസ്ഥന്‍

സംഭവത്തില്‍ രക്ഷിതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News