പ്രവാസികൾ നോക്കാൻ ഏൽപ്പിച്ച ഏഴു വയസുകാരന് ക്രൂര മർദനം; അംഗനവാടി ടീച്ചർക്കെതിരെ കേസെടുത്ത് പൊലീസ്

പ്രവാസികൾ നോക്കാൻ ഏൽപ്പിച്ച ഏഴു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് അംഗനവാടി ടീച്ചർ. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. കോടഞ്ചേരി കുന്നേൽ മിനിയുടെ മകൻ കൗശിക്കിനാണ് ക്രൂരമായ മർദ്ദനമേറ്റത്. കോടഞ്ചേരി ഉല്ലാസ് നഗർ കൊല്ലം പറമ്പിൽ ബിജി എന്ന അംഗനവാടി ടീച്ചറാണ് കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചത്. ജൂലൈ മാസം മിനി വിദേശത്തേക്ക് പോകുമ്പോൾ കുഞ്ഞിനെ അംഗനവാടി ടീച്ചറെ ഏൽപ്പിക്കുകയായിരുന്നു.

Also Read: സാമൂഹിക മാധ്യമം ഉപയോഗിച്ചു, ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

മിനി നാട്ടിലെത്തിയപ്പോഴാണ് ക്രൂരമായ പീഡന വിവരങ്ങൾ അറിയുന്നത്. ദേഹമാസകളും പരിക്കേറ്റ മകനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും കോടഞ്ചേരി തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ ജുവൈനൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കോടഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News