വിറക് കീറുന്ന യന്ത്രം കാണാനെത്തി; പിറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം

പാലക്കാട് പിറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം. ആനക്കര ഉമ്മത്തൂര്‍ നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടില്‍ മുബാറക്ക് – ആരിഫ ദമ്പതികളുടെ മകന്‍ ഒന്നര വയസുള്ള മുഹമ്മദ് മുസമില്‍ ആണ് മരിച്ചത്.

Also Read : കേരളീയം കേരളത്തിന് വലിയ അനുഭവം: മന്ത്രി കെ എന്‍ ബാലഗോപാല്‍

വീടിന്റെ തൊട്ടുമുന്‍വശത്തെ മൈതാനത്ത് വിറക് കീറാന്‍ കൊണ്ടുവന്ന യന്ത്രം കാണാന്‍ എത്തിയതായിരുന്നു കുട്ടി.കുറച്ചുകഴിഞ്ഞപ്പോള്‍ വിറക് കീറുന്ന യന്ത്രം കെട്ടിവലിച്ച് കൊണ്ടുവന്ന പിക്കപ്പ് ലോറി പിറകോട്ട് എടുക്കുകയായിരുന്നു.

Also Read : ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് കുവൈറ്റ്

തുടര്‍ന്ന് പുറകില്‍ കാഴ്ച കണ്ട് നിന്ന മുസമിലിനെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News