മലപ്പുറത്ത് കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരുക്ക്

bike Accident

മലപ്പുറം തിരൂര്‍ തലക്കടത്തൂരില്‍ കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരുക്ക്. നിയന്ത്രണം വിട്ട കാര്‍ വിദ്യാര്‍ഥിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ കുട്ടി മതിലിനും കാറിനും ഇടയില്‍ കുടുങ്ങി. രാവിലെ 9.45 ഓടെ ആണ് അപകടമുണ്ടായത്.

നെല്ലേരി സമീറിന്റെ മകന്‍ മുഹമ്മദ് റിക്‌സാന് (7) ആണ് പരുക്കേറ്റത്. പരുക്കേറ്റ കുട്ടിയെ കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെ കാറിടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Also Read : നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷ വര്‍ധിപ്പിച്ചു

കുട്ടി റോഡ് സൈഡില്‍ കൂടി നടന്നുപോകുന്നത് നമുക്ക് വീഡിയോയില്‍ കാണാന്‍ ക‍ഴിയും. കുറച്ചുദൂരം നടന്നുക‍ഴിയുമ്പോള്‍ ഒരു കാര്‍ അമിതവേഗത്തില്‍ നിയന്ത്രണം വിട്ട് വരുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

നിയന്ത്രണംവിട്ട കാര്‍ കുട്ടിയുടെ ദേഹത്തേക്ക് പാഞ്ഞുകയറുന്നതും വീഡിയോയിലുണ്ട്. അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല. അിതവേഗതയും വണ്ടിയുടെ നിയന്ത്രണം വിട്ടതുമാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read :ഒറ്റകണ്ണന്മാരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News