‘അറിഞ്ഞാ വിജയ് മാമൻ അഭിനയം നിർത്തി’, കേട്ടപാടെ പൊട്ടിക്കരഞ്ഞ് കൊച്ചു മിടുക്കി, വെട്ടിലായി അച്ഛൻ; വീഡിയോ വൈറൽ

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ നടൻ വിജയ് അഭിനയം അവസാനിപ്പിക്കുന്നു എന്ന വാർത്ത ആരാധകരെ നിരാശയിലാക്കിയിരുന്നു. മലയാളികളടക്കം പ്രായഭേദമെന്യെ നിരവധി പേർ താരത്തിന്റെ ഈ തീരുമാനത്തിനെതിരെ എതിർപ്പുമായി രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വിജയ് അഭിനയം അവസാനിപ്പിച്ചതറിഞ്ഞ് പൊട്ടിക്കരയുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: മമ്മൂക്കയ്ക്ക് പാരിതോഷികമായി കിട്ടിയ ‘ആ മുഷിഞ്ഞ രണ്ടു രൂപാ നോട്ട്’; പുത്തന്‍ കാറും വൃദ്ധനും ഗര്‍ഭിണിയും പഴയ ഓര്‍മകളും

വീട്ടിൽ കസേരയിൽ ഇരിക്കുന്ന കുഞ്ഞിനോട് ‘അറിഞ്ഞാ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളിലെ ഇനി അഭിനയിക്കൂ. രാഷ്ട്രീയത്തിൽ പോകുവാ’, എന്ന് പറയുന്ന അച്ഛനും, ഇത് കേട്ട് പൊട്ടിക്കരയുന്ന പെൺകുട്ടിയുമാണ് വിഡിയോയിൽ ഉള്ളത്. ഞാനല്ല അത് വിജയ് മാമൻ പറഞ്ഞതാണെന്നൊക്കെ പറഞ്ഞ് അച്ഛൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.

ALSO READ: നിലയ്‌ക്കാത്ത ദുരവസ്ഥ; തല മുണ്ഡനം ചെയ്യാൻ നിർബന്ധിതരായി പലസ്‌തീനിലെ സ്ത്രീകൾ

അതേസമയം, ദളപതി 69 ആണ് വിജയ്‌യുടെ അവസാന ചിത്രം. വെട്രിമാരൻ ആണ് സിനിമയുടെ സംവിധായകൻ എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ കാര്‍ത്തിക് സുബ്ബരാജ് ആകും ദളപതി 69 സംവിധാനം ചെയ്യുക എന്നാണ് നേരത്തെ വന്ന വിവരം. ഈ വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News