കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു

കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു. കോട്ടയം കരൂർ കുടക്കച്ചിറയിലാണ് സംഭവം. വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു (10) ആണ് മരിച്ചത്. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് സംഭവം. കുടക്കച്ചിറ സെൻ്റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. രാവിലെ പത്തരയോടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Also Read: പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ചിന് പകരം പുതിയ ടെസ്റ്റ്; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News