പത്തനംതിട്ടയില്‍ തൊട്ടിലിലെ കയറ് കഴുത്തില്‍ കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

തൊട്ടിലിലെ കയറ് കഴുത്തില്‍ കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്. ഇളയകുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്നു. ആ തൊട്ടിലില്‍ കയറിയപ്പോള്‍ ഹൃദ്യയുടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News