തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടിയെ തലയ്ക്ക് അടിച്ചുകൊന്നു. തൃശ്ശൂര്‍ രാമവര്‍മ്മപുരത്തെ ചില്‍ഡ്രന്‍സ് ഫോമിലാണ് സംഭവം. ഇന്ന് രാവിലെ ചുറ്റികകൊണ്ട് 17 വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് കൊല്ലപ്പെട്ടത്
Also Read : മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ; ഗോപന്റെ കല്ലറ തുറന്നു
രാവിലെ ആറരയോടെയാണ് കൊലപാതകം നടന്നത്. ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ ഇരുവരും തമ്മില്‍ ഇന്നലെ രാത്രി വലിയ തര്‍ക്കവും വെല്ലുവിളിയും ഉണ്ടായിരുന്നു.
തുടര്‍ന്ന് ഇതിന്‍റെ പകയില്‍ ഉറങ്ങിക്കിടന്ന 18 കാരനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലയ്ക്ക് സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
അതേസമയം തൃശ്ശൂരിലെ ചിൽഡ്രൻസ് ഹോമിലെ കൊലപാതകം കെയർടേക്കർമാർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടർ അറിയിച്ചു. മരിച്ച അഭിഷേകിന്‍റെ മൃതദേഹം നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here