തൃശൂര്‍ മലങ്കര ആശുപത്രിയില്‍ മൂന്നര വയസുകാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

തൃശൂര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്നര വയസ്സുകാരന്‍ മരിച്ചത് ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍. തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ആരോണ്‍ ആണ് മരിച്ചത്. റൂട്ട് കനാല്‍ സര്‍ജറിക്കായാണ് കഴിഞ്ഞദിവസം വൈകിട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ സര്‍ജറിക്കായി കൊണ്ടുപോയി.

ALSO READ: മലപ്പുറത്തെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍, ആശങ്കയില്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

പിന്നീട് കുട്ടിയെ കാണാന്‍ അനുവദിച്ചില്ലെന്നും മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു എന്നും വീട്ടുകാര്‍ പറയുന്നു. ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ മലങ്കര ആശുപത്രിയില്‍ പ്രതിഷേധം നടത്തി. ആര്‍ടിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News