പുഴയിൽ വീണ നാലാം ക്ലാസുകാരി മരിച്ചു; രണ്ട് കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു

പുഴയിൽ വീണ് നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളെ കാണാതായി. പറവൂര്‍ തട്ടുകടവ് പാലത്തിന് സമീപം പുഴയില്‍ വീണാണ് നാലാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചത്.വടക്കന്‍ പറവൂരില്‍ ചെറിയ പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. കാണാതായവ കുട്ടികൾക്ക് തെരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്നവരെയാണ് കാണാതായത്..

ബന്ധുവീട്ടില്‍ എത്തിയ കുട്ടികള്‍ പുഴയിൽ കുളിക്കാൻ പോവുകയായിരുന്നു. കുട്ടികള്‍ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും പ്രദേശവാസികൾ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി 7:45 ഓടെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ലഭിച്ചത്. ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധരടക്കം തിരച്ചിൽ തുടരുകയാണ്. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News