മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; തമിഴ്നാട് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട് കഞ്ചിക്കോട് മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് സേലം സ്വദേശിയായ സെന്തിൽകുമാർ ഇന്നലെയാണ് കഞ്ചിക്കോട് നിന്ന് യുപി സ്വദേശികളുടെ മകനെ തട്ടിക്കൊണ്ടുവാൻ ശ്രമിച്ചത്. കുട്ടിയുമായി എത്തിയ സെന്തിൽ കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവറുടെ ഇടപെടലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Also Read; ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; സിആര്‍പിഎഫ് എസ്ഐ കൊല്ലപ്പെട്ടു, ഒരു കോൺസ്റ്റബിളിന് പരിക്ക്

ഇന്നലെ വൈകുന്നേരമാണ് പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറിയിൽ നിന്ന് യുപി സ്വദേശികളുടെ മൂന്ന് വയസ്സ് പ്രായമുള്ള മകനെ സെന്തിൽ കുമാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ സെന്തിൽ എടുത്ത് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കുട്ടിയുമായി സെന്തിൽ ഓട്ടോറിക്ഷയിൽ കയറി പോവുകയായിരുന്നു. എന്നാൽ സെന്തിലിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർ അഭിലാഷിന്റെ സമയോചിത ഇടപെടലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുമായി എത്തിയ സെന്തിൽ മദ്യപിച്ചിരുന്നതായും ചോദ്യം ചെയ്തപ്പോൾ കുട്ടി തന്റെതല്ലെന്ന് സെന്തിൽ സമ്മതിച്ചതായും അഭിലാഷ് പറഞ്ഞു.

Also Read; നാഗ്പൂരില്‍ സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയില്‍ സ്ഫോടനം; ഒമ്പതു പേര്‍ മരിച്ചു

ചോദ്യം ചെയ്യുന്നതിനിടയിൽ കുട്ടിയുമായി ഓടി രക്ഷപ്പെടാൻ സെന്തിൽ കുമാർ ശ്രമിച്ചെന്നും ഉടൻ തന്ത്രപരമായി തിരികെ ഓട്ടോ സ്റ്റാൻഡിൽ എത്തി മറ്റ് ഓട്ടോറിക്ഷ ഡ്രൈവർമാരെയും, പോലീസിനെയും വിവരമറിയിക്കുകയായിരുന്നുവെന്നും അഭിലാഷ് പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത സെന്തിൽ കുമാറിന്റെ അറസ്റ്റ് വാളയാർ പോലീസ് രേഖപ്പെടുത്തി. സെന്തിൽ കുമാറിനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഞ്ചിക്കോട്, വാളയാർ ഭാഗങ്ങളിൽ സംശയാസ്പദമായ നിലയിൽ കണ്ടതായി കുട്ടിയുടെ കുടുംബവും നാട്ടുകാരും മൊഴി നൽകി. മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News